അയ്യോ എന്നെ കൊല്ലരുതേ... ഞാന്‍ ആത്മഹത്യ ചെയ്‌തിട്ടില്ല, ഗുരുതരാവസ്ഥയിലാണെന്ന് പത്രങ്ങള്‍ വാഴ്‌ത്തിയ സിന്ധുമേനോന്‍
മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള വെമ്പലില്‍ ഓടിനടക്കുന്ന ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കും ഇടയില്‍പ്പെട്ട് മറ്റൊരു നടികൂടി നിലവിളിക്കുന്നു. മലയാളത്തിലെ പ്രിയനടി സിന്ധു മേനോനാണ് താന്‍ ആത്മഹത്യ ചെയ്‌തിട്ടില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. താന്‍ ലണ്ടനിലാണെന്നും ചാനലുകളിലും സൈറ്റുകളിലും താന്‍ വിഷം കഴിച്ചുവെന്ന വന്ന വാര്‍ത്ത ശരിയല്ലെന്നും സിന്ധു മേനോന്‍ വ്യക്തമാക്കി.
സിന്ധു മേനോന്‍ കുടുംബപ്രശ്‌നംമൂലം ആത്മഹത്യ ചെയ്‌തുവെന്നും, അതീവ ഗുരുതരാവസ്ഥയിലാണെന്നുമൊക്കെയാണ് അറിയപ്പെടുന്ന പത്രങ്ങളും ചാനലുകളും കൊട്ടി ഘോഷിച്ചത്. ഇതോടെ ഫേസ്‌ബുക്കുകളിലും സിന്ധുമേനോന്റെ ആത്മഹത്യ ചര്‍ച്ചയുമായി. വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അവര്‍ പറഞ്ഞിരുന്നത്. സിന്ധു ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അവര്‍ കണ്ടെത്തി.
അബോധാവസ്ഥയിലുള്ള സിന്ധു വടപഴനിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും അപകടനില ഇനിയും തരണം ചെയ്‌തില്ലെന്നും വാര്‍ത്തകള്‍ പരന്നു.
ലണ്ടനില്‍ താമസമാക്കിയ പ്രഭു എന്നയാളെ മൂന്ന് വര്‍ഷം മുമ്പാണ് സിന്ധു വിവാഹം കഴിച്ചത്.
അധികമാരും അറിയാതെയുള്ള സിന്ധുവിന്റെ വിവാഹം മാധ്യമങ്ങള്‍ അന്നും ആഘോഷിച്ചതാണ്. ഇവരുടെ ദാമ്പത്യം വിള്ളല്‍ വീണതിനാലാണ് സിന്ധു ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഫ്‌ളാഷ് ന്യൂസുകള്‍ പോയി.
എന്നാല്‍ സിന്ധുതന്നെ നേരിട്ട് രംഗത്തെത്തിയതോടെ വാര്‍ത്തകള്‍ നല്‍കിയ ചാനലുകളും പത്രങ്ങളും പൊടുന്നനെ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തുടങ്ങി. എവിടെനിന്നും ഈ വാര്‍ത്ത കിട്ടിയെന്നു ചോദിച്ചാല്‍? അറിയില്ല.
അങ്ങനെ മറ്റൊരു താരത്തെക്കൂടി മലയാളികള്‍ കൊല്ലാന്‍ ശ്രമിച്ചു. നേരത്തെ നടി കനക മരിച്ചുവെന്ന വാര്‍ത്ത ഏറെ കോളിളക്കം ഉണ്ടാക്കിയതാണ്.
https://www.facebook.com/Malayalivartha