ബംഗാളി ടെലിവിഷന്‍ നടി സുചന്ദ്ര ദാസ് ഗുപ്ത വാഹനാപകടത്തില്‍ മരിച്ചു... ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്
ബംഗാളി ടെലിവിഷന്‍ നടി സുചന്ദ്ര ദാസ് ഗുപ്ത വാഹനാപകടത്തില്‍ മരിച്ചു. 29 വയസായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വെച്ച് ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഷൂട്ടിങ് കഴിഞ്ഞ് ബൈക്ക് ടാക്സിയില്‍ പനിഹട്ടി റെയില്‍വേ പാര്‍ക്കിലെ പിതാവിന്റെ വീട്ടിലേക്ക് വരികയായിരുന്നു സുചന്ദ്ര.
ഖോഷ്പര റോഡില്‍ എത്തിയപ്പോള്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു ബൈക്കുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഡ്രൈവര്‍ ബ്രേക്ക് പിടിച്ചു. ഇതോടെ നടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി സുചന്ദ്രയുടെ ശരീരത്തിലൂടെ കയറി. സംഭവസ്ഥലത്തുവച്ചുതന്നെ നടി മരിച്ചു.
നടി സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സീരിയലുകളില്‍ സഹനടിയായി ശ്രദ്ധേയയാണ് സുചന്ദ്ര. 'ഗൗരി എലോ'എന്ന സീരിയലില്‍ ചെറിയ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha