Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടാൽ ചികിത്സയ്ക്ക് ദിലീപ് സഹായിക്കും.. അദ്ദേഹത്തെ മുതലെടുത്തവർ എവിടെ?

23 MAY 2023 02:45 PM IST
മലയാളി വാര്‍ത്ത

ജുലൈ 31 ന് അകം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് തീർക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളായ ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലചന്ദ്രകുമാറിന് ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവൃക്കകളും സ്തംഭിച്ചതോടെ ബാലചന്ദ്രകുമാര്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡയാലിസിസിന് വിധേയമായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ദിവസം ഡയാലിസിസ് തടസപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായതോടെ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ചികിത്സ കാര്യങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞദിവസം ഭാഗ്യ ലക്ഷ്മിയും സംവിധായകൻ പ്രകാശ് ബാരെയും ബാലചന്ദ്രന് ചികിത്സ സഹായം തേടി എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയിൽ നിറയുന്നത്. ബാലചന്ദ്ര കുമാർ എന്ന് പറഞ്ഞാൽ നിങ്ങൾക്ക് തേനും പാലും ഒഴുകുമായിരുന്നല്ലോ എന്ന് ചോദിക്കുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. ഇപ്പോൾ അദ്ദേഹത്തിന് വയ്യാതെ വന്നപ്പോൾ എന്താണ് തിരിഞ്ഞു നോക്കാത്തത്. ഒരാൾക്ക് ഒരു അസുഖം ഉണ്ടാകുമ്പോൾ നമ്മൾ സന്തോഷിക്കുന്നത് ശരിയല്ല. നമ്മൾക്കും ആ അസുഖം നാളെ വരാം.

കുറച്ചൊക്കെ മനുഷ്യത്വം ആണ് കാണിക്കേണ്ടത്- സജി പറയുന്നു. വെള്ളത്തിന്റെ കുമിള പോലെയാണ് നമ്മളുടെ ഒക്കെ ജീവിതം. എപ്പോൾ വേണം എങ്കിലും ഇല്ലാതെ ആകാം. ജീവിതം എന്ന് പറയുന്നത് താത്കാലികമാണ്. മരണം നമ്മൾ എല്ലാവരെയും തേടി വരുന്ന ഒന്നാണ്. അതിന്റെ നിയമ പുസ്തകത്തിൽ നമ്മൾ ഒന്നാണ്. ദിലീപിന്റെ കേസിൽ പുനരന്വേഷണം നടന്നത് ഇതേ ബാലചന്ദ്ര കുമാർ വന്നതോടെ ആണല്ലോ. അതിന്റെ കോലാഹലത്തെ കുറിച്ച് നമ്മൾക്ക് എല്ലാവർക്കും അറിയാം.

ബാലചന്ദ്ര കുമാർ പറഞ്ഞത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. നിർഭാഗ്യവശാൽ അദ്ദേഹത്തിന് കിഡ്‌നിക്ക് പ്രശ്നം ആയി ആശുപത്രിയിലും ആയി. ജീവൻ തിരികെ പിടിക്കണം എങ്കിൽ ലക്ഷകണക്കിന് രൂപ ആവശ്യം ഉണ്ട്. ഞാൻ ഒരു മനുഷ്യൻ എന്ന നിലയിൽ പറയുന്നു അദ്ദേഹത്തിന് ഈ ഒരു അവസ്ഥ വന്നതിൽ എനിക്ക് നല്ല വിഷമം ഉണ്ട്. ഇത് നാളെ നിങ്ങൾക്കും എനിക്കും ഒക്കെ വരാം. 

നമ്മളൊക്കെ പച്ച മനുഷ്യർ ആണ്. ചാനൽ ചർച്ചയിൽ ഞാനും അദ്ദേഹവും ഏറ്റുമുട്ടിയിട്ടുണ്ട്. അദ്ദേഹത്തെ യൂസ് ചെയ്ത ശേഷം കറിവേപ്പില പോലെ അദ്ദേഹത്തെ ഉപേക്ഷിക്കുന്നത് ശരിയാണോ. സോഷ്യൽ മീഡിയയിൽ വന്നിട്ട് അദ്ദേഹത്തെ സഹായിക്കണം എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റുകൾ കണ്ടിരുന്നു. എനിക്ക് അവരോട് ചോദിക്കാൻ ഉള്ളത് നിങ്ങൾ എന്തുചെയ്‌തു എന്നാണ്.

ആ മനുഷ്യന്റെ പേരും പറഞ്ഞുകൊണ്ട് നിങ്ങൾ കുറെ ആളുകൾ അദ്ദേഹത്തിന്റെ പേരിൽ മുതല കണ്ണീർ ഒഴുക്കാനുള്ള സമയം അല്ല ഇത്. നിങ്ങൾ എന്ത് കൊണ്ട് സഹായിക്കുന്നില്ല. നിങ്ങൾ മാതൃക ആകൂ. അദ്ദേഹത്തെ വച്ചുകൊണ്ട് ലക്ഷോപലക്ഷം രൂപ നേടിയ ചാനലുകളും യൂ ട്യൂബ് ചാനലുകളും ഇവിടെ ഉണ്ട്. നല്ല കാലത്തുമാത്രം അല്ല കൂടെ നിക്കേണ്ടത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കണം. നിങ്ങൾ എന്തുകൊണ്ട് ഇത്ര പണം എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ കൊടുത്തില്ല. ഞാൻ അദ്ദേഹത്തിന് എതിരെ പറഞ്ഞ ആളാണ്. അദ്ദേഹം സ്വീകരിക്കാൻ തയ്യാർ ആണെങ്കിൽ ഞാൻ ചികിത്സാഹായത്തിനായി ഒരു തുക കൊടുക്കാൻ തയ്യാറാണ്.

 

അദ്ദേഹത്തെ മുതലെടുത്തവർ എവിടെ. എന്റെ ചോദ്യം ഇതാണ്. അദ്ദേഹത്തിന് ആപത്തുവന്നപ്പോൾ എന്തിനാണ് നാട്ടുകാരോട് ചോദിക്കുന്നത്. ഞാൻ അറിയുന്ന ദിലീപ് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടാൽ ചികിത്സയ്ക്ക് പണം നൽകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ, ബാലചന്ദ്രകുമാറിന് മധുരയിൽ കണ്ണ് ഓപ്പറേഷൻ നടത്തികൊടുത്ത ആളാണ് ദിലീപ്. ഇത് ചാനൽ ചർച്ചയിൽ ഞാൻ ചോദിച്ചിട്ടുണ്ട്. കുടുംബം ആവശ്യപ്പെട്ടാൽ ദിലീപ് എന്ന വ്യക്തി ഉറപ്പായും ബാലചന്ദ്രകുമാറിന്റെ ചികിത്സ ഏറ്റെടുക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

 

നമ്മൾ എന്തൊക്കെ നേടിയാലും ഒരു സമയം ഇതെല്ലാം നമ്മൾ ഉപേക്ഷിച്ചു പോകേണ്ടവർ ആണ്. മരണം രംഗ ബോധം ഇല്ലാത്ത കോമാളി ആണ്. ബാലചന്ദ്ര കുമാർ എന്ന വ്യക്തിക്ക് എന്നാൽ ആകുന്ന നിലയിൽ സംഭാവന കൊടുക്കാൻ ഞാൻ റെഡിയാണ് പക്ഷെ ഞാൻ നാട്ടുകാരോട് പറയില്ല. ആരാന്റെ പന്തിയിൽ വാ എന്റെ വിളമ്പ് കാണാൻ അത് വേണ്ട. ദിലീപ് ഉറപ്പായും ആ പണം നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു സജി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വൃക്ക രോഗബാധയെ തുടര്‍ന്ന് ബാലചന്ദ്രകുമാര്‍ ചികിത്സിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (3 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (3 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (3 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (4 hours ago)

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ; എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും  (4 hours ago)

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (4 hours ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (4 hours ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (5 hours ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (5 hours ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (5 hours ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (5 hours ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (5 hours ago)

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ശക്തം; ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി  (5 hours ago)

ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?  (5 hours ago)

Malayali Vartha Recommends