മലൈക്കോട്ടൈ വാലിബന്‍.... മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകന്റെ ആദ്യ മോഹന്‍ലാല്‍ ചിത്രമായതു കൊണ്ടുതന്നെ ആരാധകരുടെ പ്രതീക്ഷകളും ഉയരെയാണ്. അതുകൊണ്ട് ടൈറ്റില്‍ റിലീസിന് മുന്‍പ് തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 'വിശ്വസനീയമായ വിവരമനുസരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലായിരിക്കും എത്തുക. ചെന്നൈയില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാകും' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha