മാത്തുക്കുട്ടിക്ക് രഞ്ജിത്തിത്തിന്റെ പ്രതിഫലം ഒരു കോടി
കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ പ്രതിഫലമായി സംവിധായകന്‍ രഞ്ജിത്ത് വാങ്ങിയത്. ഒരു കോടി രൂപ. തിരക്കഥയ്ക്കൂകൂടിയാണ് ഇത്രയും തുക വാങ്ങിയത്. മലയാള സിനിമയില്‍ ഒരു സംവിധായകന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമാണിത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്. ചിത്രം രഞ്ജിത്ത് തന്നെ നിര്‍മിക്കാനിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം ഷാജിനടേശന്‍ നിര്‍മാണ ചുമതല ഏറ്റെടുക്കുകയായിരുന്നു.
അഞ്ച് കോടി 90 ലക്ഷം രൂപയാണ് ചിത്രത്തിന് പ്രതിഫലമായി ലഭിച്ചത്. രഞ്ജിത്ത് ഇടപെട്ടാണ് ഇത്രയും തുക വാങ്ങിയത്. ചിത്രം തിയറ്ററില്‍ വലിയ പരാജയമായിരുന്നു. ജര്‍മനിയില്‍ 20 ദിവസത്തോളം ചിത്രീകരണം നടന്നു. അതിനാല്‍ വലിയതുക മുതല്‍മുടക്കുണ്ടായി.
രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി ഷാജിനടേശനാണ് നിര്‍മിച്ചത്. ആ ചിത്രത്തിനും വലിയ ലാഭം ലഭിച്ചിരുന്നുല്ല. എന്നാല്‍ സംസ്ഥാന-ദേശീയ പുരസ്‌ക്കാരങ്ങള്‍ കിട്ടിയിരുന്നു. തിരക്കഥാകൃത്തുക്കളായ സംവിധായകര്‍ സാധാരണ ഒരു 40 ലക്ഷമാണ് പ്രതിഫലം കൈപ്പറ്റുന്നത്.
https://www.facebook.com/Malayalivartha