ഡോക്യുമെന്ററി, ഹ്രസ്വചിത്ര സംവിധായകനും നിര്‍മാതാവും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ എഡിറ്ററുമായ ഡോ. പി ബാലശങ്കര്‍ മന്നത്ത് അന്തരിച്ചു...
ഡോക്യുമെന്ററി, ഹ്രസ്വചിത്ര സംവിധായകനും നിര്‍മാതാവും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ എഡിറ്ററുമായ ഡോ. പി ബാലശങ്കര്‍ മന്നത്ത് അന്തരിച്ചു.
മന്നത്ത് പദ്മനാഭന്റെ കൊച്ചുമകള്‍ ഡോ. സുമതിക്കുട്ടിയമ്മയുടെ മകനാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പുളിമൂട് അബംജവിലാസം റോഡ് പിആര്‍എസ് കൃഷ്ണയിലായിരുന്നു താമസം. തിരുവനന്തപുരം കൂടിയാട്ടം കേന്ദ്രം ഡയറക്ടറായിരുന്നു. സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് സീനിയര്‍ ഫെലോയും ആയിരുന്നു.
സംഗീത സംവിധായകനും എആര്‍ റഹ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കല്‍റ്റിയുമായ മകന് സച്ചിന് ശങ്കര്‍ മന്നത്തിന്റെ ചെന്നൈയിലെ വീട്ടിലേക്കുള്ള യാത്രക്കിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ക്കായി നിര്‍മിച്ച സ്നേഹഗോപുരം, ഉണര്‍വ് എന്നിവയടക്കം 25ലേറെ ഹ്രസ്വ ചിത്രങ്ങളുടെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായ ഡോ. ബാലശങ്കര്‍ സൂക്ഷ്മ പുഷ്പങ്ങളുടെ പ്രത്യേക ചിത്രീകരണവും പ്രദര്‍ശവും നടത്തിയിട്ടുണ്ട്. ഒട്ടേറെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം അതുസംബന്ധിച്ച കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളം തിയേറ്റേഴ്സുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു.
ഭാര്യ: പ്രൊഫ. സരളാദേവി (റിട്ട. പ്രൊഫ. എന്‍എസ്എസ് കോളജ്, നീറമണ്‍കര). ഐടി വിദഗ്ധ രീതിശങ്കര്‍ മന്നത്ത് (യുകെ.) മകളാണ്. മരുമക്കള്‍: നിവേദിത സച്ചിന്, ഹരീഷ് ഗോപാലകൃഷ്ണന് (യുകെ). സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
https://www.facebook.com/Malayalivartha