ചലച്ചിത്ര ഛായാഗ്രാഹകന്‍ നവാസ് ഇസ്മായില്‍ അന്തരിച്ചു...ശാരീരികാസ്വാസ്ഥ്യം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം
ചലച്ചിത്ര ഛായാഗ്രാഹകന്‍ നവാസ് ഇസ്മായില്‍ (48) അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 6ന് ആണു മരണം.
വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു.
അതിരമ്പുഴ അലിവ് ചാരിറ്റബിള്‍ സൊസൈറ്റി ഭരണസമിതി അംഗമായിരുന്ന നവാസ് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ സഹായിയായാണു സിനിമയിലെത്തിയത്. കബറടക്കം ഇന്നു 12നു കൈതമല ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മാതാവ്: ലൈല. ഭാര്യ: സജില നവാസ് (കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരി). മക്കള്‍: ഇഹ്സാന്‍ നവാസ്, ഫര്ഹാന് നവാസ്.
" f
https://www.facebook.com/Malayalivartha