Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം... ഉള്ള് പിടഞ്ഞ് ദേവൻ

28 JUNE 2023 03:56 PM IST
മലയാളി വാര്‍ത്ത

നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമാണ് സുന്ദരനായ വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടൻ ദേവൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ദേവൻ അഭിനയിച്ചു. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ദേവൻ മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരനാണ്. നിർമ്മാതാവായും അദ്ദേഹം തിളങ്ങി. മലയാളത്തിന്റെ അതുല്യ സംവിധായകൻ രാമു കാര്യാട്ടിന്റെ മകൾ സുമയെ ആണ് നടൻ വിവാഹം ചെയ്തത്. ലക്ഷ്മി എന്നൊരു മകളാണ് ഇവർക്കുള്ളത്. നാല് വർഷം മുൻപ് സുമ മരണപ്പെട്ടിരുന്നു. എച്ച്1എൻ1 ബാധിച്ചായിരുന്നു മരണം.

ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന ഇപ്പോഴും അതുപോലെയുണ്ടെന്ന് പറയുകയാണ് ദേവൻ. തന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ലെന്ന് ദേവൻ വ്യക്തമാക്കി. ഒരേ ക്യാംപസിലായിരുന്നു താനും ഭാര്യയും പഠിച്ചത്, അതുകൊണ്ടുതന്നെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം ഭാര്യക്ക് അറിയാമായിരുന്നുവെന്ന് ദേവൻ പറയുന്നു. എന്നാൽ ആ പ്രണയം പൊട്ടി പൊളിഞ്ഞു പാളീസായി, ആ സമയത്താണ് വിവാഹ ആലോചനകൾ നടക്കുന്നതും. സുമയുടെ ആലോചന വരുന്നതും. ആ വിവാഹം നടക്കാതെയിരിക്കാൻ താൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്ന് ദേവൻ പറഞ്ഞു.

പ്രേമിച്ചു കല്യാണം കഴിച്ചതല്ലെങ്കിലും വലിയൊരു ബന്ധമായിരുന്നു തനിക്ക് ഭാര്യയുമായി ഉണ്ടായിരുന്നതെന്ന് ദേവൻ പറയുന്നു. "2019ലാണ് ഭാര്യ മരിക്കുന്നത്. ഭാര്യയോട് പ്രണയം എന്നതിനേക്കാളും ഒരു വലിയ സ്നേഹബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങൾ തമ്മിൽ അത്രയും അടുത്തു. ഒരുപാട് നല്ല ഓർമ്മകളുണ്ട് സുമയെക്കുറിച്ച് എന്റെ മനസ്സിൽ. വളരെ പെട്ടെന്നായിരുന്നു സുമയുടെ മരണം.

 

അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു," "മമ്മൂട്ടിയടക്കം പലരും അന്ന് വന്നിരുന്നു. ജീവിതമെന്ന് പറഞ്ഞാൽ ഇങ്ങനെയാണെന്ന് പലരും ഉപദേശിച്ചു. ഒരു മരണവീട്ടിൽ വരുന്നവർ പറയുന്ന ഉപദേശങ്ങൾ ആയിരുന്നു എല്ലാം. എന്നാൽ മമ്മൂട്ടി മാത്രം ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്റെ അടുത്ത് വന്നിരുന്ന് കയ്യിൽ പിടിച്ചു. അതിലൂടെ തന്നെ എനിക്ക് ആശ്വാസം ലഭിച്ചു. ആ ഇരുപ്പ് കുറെ നേരം ഇരുന്നു. അന്ന് ഞാൻ അറിഞ്ഞു ആ ബന്ധത്തിന്റെ തീവ്രത. ഇതേപോലെ എന്റെയടുത്ത് വന്നിരുന്ന് എന്നെ കെട്ടിപിടിച്ച ആളാണ് യൂസഫലി ഇക്ക,"

"എന്തെങ്കിലും പറയുന്നതിനേക്കാൾ ഡീപ്പ് ആണത്. അതിനേക്കാൾ ആശ്വാസം നൽകുന്ന ഒരു വാക്കില്ല. എന്റെ അന്ത്യശ്വാസം വരെയും സുമ പോയ വേദന എന്റെയുള്ളിൽ കാണും. അതിലൊരു മാറ്റവും ഉണ്ടാകില്ല. എപ്പോഴൊക്കെ സുമയെ കുറിച്ച് ചിന്തിക്കുന്നോ അപ്പോഴൊക്കെ വേദനയാണ്. പേര് അറിയാത്തൊരു അസ്വസ്ഥത എപ്പോഴും എന്റെ മനസ്സിലുണ്ട്," ദേവൻ പറഞ്ഞു. ഒരുദിവസം പത്തു പതിനഞ്ചു കോളുകളെങ്കിലും ഞങ്ങൾ തമ്മിൽ ഉണ്ടാകാറുണ്ട്.

 

അതെല്ലാം അസ്തമിച്ചു. ഇപ്പോഴും വിളിക്കാൻ ഫോണെടുക്കും, അപ്പോഴാണ് അവൾ ഇല്ലെന്ന ഓർമ്മ മനസിലേക്ക് വരുന്നത്. സുമ ഒരു നിഷ്കളങ്കയായിരുന്നു, എന്നെ ഏറ്റവും കൂടുതൽ ആകര്ഷിച്ചതും അത് തന്നെയാണ്. സാമ്പത്തികമായും അല്ലെങ്കിലും പലർക്കും ഞാൻ സഹായം ചെയ്യാറുണ്ട്. അതിനെയൊക്കെ പിന്തുണച്ചിരുന്നത് ഭാര്യയാണ്.

 

അവൾ എല്ലാത്തിനും ഒപ്പമുണ്ടെന്നതായിരുന്നു എന്റെ ബലം. ഇപ്പോഴും തനിയെ ഇരിക്കുമ്പോൾ മനസ്സുനിറയെ അവളുടെ ഓർമ്മകളാണ്. ആ ഓർമ്മ മാറ്റി നിർത്തിയാൽ പ്രശ്‌നമാണ്. ഞങ്ങൾ ഒന്നിച്ചു ജീവിച്ച നിമിഷങ്ങൾ ഓർക്കുമ്പോൾ ഒരു മനഃസമാധനം ഉണ്ടാകും. അതുകൊണ്ടുതന്നെ അവളിൽ കൂടി സഞ്ചരിക്കുകയാണ് ഞാൻ ഇപ്പോൾ, വികാരാധീനനായി ദേവൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവന്റെ തുറന്ന് പറച്ചിൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (33 minutes ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (39 minutes ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (54 minutes ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (1 hour ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (1 hour ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (1 hour ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (1 hour ago)

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ശക്തം; ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി  (1 hour ago)

ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?  (1 hour ago)

ഹമാസ് നേതാക്കളുമായി തുർക്കി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി; ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു  (2 hours ago)

യഹ്യയുടെ മൃതദേഹം ഇസ്രയേൽ ഒളിപ്പിച്ചതെന്തിന്?3 ലക്ഷ്യങ്ങളിലേക്ക് ഇനിയുള്ള യുദ്ധം ഇങ്ങനെ  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപി  (2 hours ago)

കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഡോ.പി.സരിൻ ഒരു ബലിമൃഗം മാത്രമാണ്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്  (2 hours ago)

ISRAEL ഗാസയ്ക്ക് പുറത്ത് നിന്ന് ഒരു നേതാവ്...  (2 hours ago)

RUSSIA റഷ്യയ്‌ക്കൊപ്പം ചേർന്ന് ഉത്തരകൊറിയ  (2 hours ago)

Malayali Vartha Recommends