കുഞ്ചാക്കോ ബോബന് നായകനാകുന്ന പദ്മിനിയുടെ വീഡിയോ ഗാനം പുറത്തുവിട്ടു
റൊമാന്റിക് നായകന് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം പദ്മിനിയുടെ വീഡിയോ ഗാനം പുറത്തുവിട്ടു. സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പദ്മിനിയേ എന്ന് തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് ട്രാക്ക് ആണ്. ടിറ്റോ പി തങ്കച്ചന് എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സച്ചിന് വാര്യര്‍ ആണ് പാടിയിരിക്കുന്നത്.
കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിലെ നേരത്തേ പുറത്ത് വന്ന ടീസറിനും ലവ് യു മുത്തേ എന്ന ഗാനത്തിനും ഏറെ ആസ്വാദക ശ്രദ്ധ ലഭിച്ചിരുന്നു.
പദ്മിനിയുടെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന് നിര്‍വഹിക്കുന്നു. എഡിറ്റര്‍ മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് പൂങ്കുന്നം, കല ആര്‍ഷാദ് നക്കോത്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍, സ്റ്റില്‍സ് ഷിജിന് പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്, മാര്‍ക്കറ്റിങ് ഡിസൈന്‍ പപ്പറ്റ് മീഡിയ, പി ആര് ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പി ആര് ഒ എ എസ് ദിനേശ്.
https://www.facebook.com/Malayalivartha