ശ്വേതാമേനോന്‍ തിരക്കഥയെഴുതുന്നു
കളിമണ്ണിലെ പ്രസവവിവാദം അടങ്ങുംമുമ്പ് ശ്വേതാമേനോന്‍ വീണ്ടും വര്‍ത്തകളില്‍ ഇടം നേടുന്നു. ഇത്തവണ സ്‌ക്രീനിലല്ല. അണിയറയിലാണ് വ്യത്യസ്ത വേഷവുമായി ശ്വേത വരുന്നത്. ഹസ്സന്‍ മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ശ്വേതാമേനോന്‍.
മനോജ് കെ. ജയനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് കെല്‍വി എന്നാണ് പേര്. പുരുഷകഥാപാത്രത്തിന് പ്രാധാന്യം നല്‍കിയാണ് തിരക്കഥയൊരുക്കുന്നത്.
കുട്ടി ജനിച്ചതോടെ അവളുടെ കൂടെ കുറച്ച് നാള്‍ താമസിക്കാനായി അഭിനയം തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ് ശ്വേത. 100 ഡിഗ്രി സെല്‍ഷ്യസിലാണ് ശ്വേത അവസാനം അഭിനയിച്ചത്. മുംബയിലെ ഫ്‌ളാറ്റില്‍ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം ചെലവഴിക്കുന്ന സമയത്ത് തിരക്കഥയെഴുതാനാണ് ശ്വേത ആലോചിക്കുന്നത്.
ഇതിനുമുമ്പ് മലയാള നടിമാര്‍ കഥയെഴുതിയിട്ടുണ്ടെങ്കിലും തിരക്കഥയെഴുതിയിട്ടില്ല. അഞ്ജലിമേനോന്‍, ദീതിദാമോദര്‍ എന്നിവരാണ് മലയാളത്തിലെ അറിയപ്പെടുന്ന വനിതാ തിരക്കഥാകൃത്തുക്കള്‍. മധ്യവേനല്‍ എന്ന ചിത്രത്തില്‍ മനോജ് കെ.ജയന്റെ നായികയായി ശ്വേത അഭിനയിച്ചിരുന്നു.
പുതിയ വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്കില്‍ പോയി Like ചെയ്യുക
https://www.facebook.com/Malayalivartha