Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് കെ. രവീന്ദ്രനാഥ് അന്തരിച്ചു

08 JULY 2023 12:47 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് ലോകസിനിമാ ഭൂപടത്തില്‍ ഇടംനേടിക്കൊടുത്ത ഒരുപിടി ചിത്രങ്ങളുടെ നിര്‍മാതാവ് കെ. രവീന്ദ്രനാഥ് (90) അന്തരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്.

ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാന്‍ എന്ന സിനിമയില്‍ മുഖംകാണിച്ചിട്ടുണ്ട്.


കേരളത്തിലെ കശുവണ്ടി വ്യവസായത്തിലും കെ.രവീന്ദ്രനാഥ് എന്ന പേര് വിസ്മരിക്കാനാവില്ല. ജനറല്‍ പിക്‌ചേഴ്സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും അദ്ദേഹത്തെ നാട് സ്‌നേഹാദരവോടെ വിളിച്ചിരുന്നു.

ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചത് 1967-ല്‍ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു . സംവിധാനം പി.ഭാസ്‌കരന്‍ ആയിരുന്നു. 68-ല്‍ 'ലക്ഷപ്രഭു', 69-ല്‍ 'കാട്ടുകുരങ്ങ്' എന്നീ ചിത്രങ്ങളും പി.ഭാസ്‌കരന്‍ ജനറല്‍ പിക്ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു.



73-ല്‍ എ.വിന്‍സെന്റിന്റെ 'അച്ചാണി', 77-ല്‍ 'കാഞ്ചനസീത', 78-ല്‍ 'തമ്പ്', 79-ല്‍ 'കുമ്മാട്ടി' 80-ല്‍ 'എസ്തപ്പാന്‍', 81-ല്‍ 'പോക്കുവെയില്‍' എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി.

82-ല്‍ എം.ടി.വാസുദേവന്‍ നായര്‍ 'മഞ്ഞ്' സംവിധാനം ചെയ്തു. 84-ല്‍ 'മുഖാമുഖം', 87-ല്‍ 'അനന്തരം', 94-ല്‍ 'വിധേയന്‍' എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു.



ഭാര്യ ഉഷ 'തമ്പ്' എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ദാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഗാസയ്ക്ക് പുറത്ത് നിന്ന് ഒരു നേതാവ്...  (10 minutes ago)

RUSSIA റഷ്യയ്‌ക്കൊപ്പം ചേർന്ന് ഉത്തരകൊറിയ  (20 minutes ago)

സിൻവാറിന്റെ പോക്കറ്റിൽ കറുത്ത ഇലക്ട്രിക്കൽ ടേപ്പ് ,8 ലക്ഷം രൂപയും  (21 minutes ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം....നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ  (50 minutes ago)

NAVEEN BABU കളക്ടർക്കും കുരുക്ക്  (1 hour ago)

പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു..  (2 hours ago)

INDIA ലെബനന് ഇന്ത്യയുടെ കൈത്താങ്ങ്;  (2 hours ago)

യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസ് ജീവിതം മുഴുവന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ  (2 hours ago)

സ്വകാര്യ മേഖല പ്രതിരോധ മേഖലയ്ക്ക് കരുത്തായി നിലനില്‍ക്കണം.... പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (3 hours ago)

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് വിരണ്ടോടിയ യൂവാവ് പൊട്ടക്കിണറ്റില്‍ ... പൊലീസ് വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം  (3 hours ago)

കൊല്ലം ഇരവിപുരത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിയുക്ത മേല്‍ശാന്തി ശക്തികുളങ്ങര തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്തി....  (3 hours ago)

നവീന്റെ വീട്ടിൽ കളക്ടർ കയറിയാൽ കുറ്റിച്ചൂൽ എടുക്കും..!! കുടുംബത്തിന്റെ മുന്നറിയിപ്പ്  (3 hours ago)

സഞ്ചാരികള്‍ക്ക് കുളിരേകും കാഴ്ചകളുമായി കാറ്റുപാറ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends