Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

നടനായും, നിർമാതാവായും, ബിസിനസുകാരനായുമെല്ലാം തിളങ്ങി നിൽക്കുന്ന ദിലീപിന്റെ യഥാർത്ഥ ആസ്തി എത്രയെന്ന് കണ്ടോ..? അമ്പരന്ന് സോഷ്യൽ മീഡിയ...

16 JULY 2023 04:50 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ ലോകത്ത് തന്റെതായ ഒരു സാമ്രാജ്യം തന്നെ ദിലീപ് എന്ന നടന് ഉണ്ട്. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരു പോലെ ആരാധകരും. 1992ലാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു മലയാള സിനിമയിലേക്കുള്ള ദിലീപിന്റെ കാൽവെപ്പ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീന്റെ വളർച്ച.

മലയാളത്തിലെ മുൻനിര നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്. അഭിനയിച്ച സിനിമകളിൽ പകുതിയിലധികം ചിത്രങ്ങളും സാമ്പത്തിക വിജയം നേടി എന്നതാണ് ദിലീപിന്റെ കരിയറിൽ വഴിത്തിരിവായത്. മലയാളത്തിൽ അധികമാർക്കും അവകാശപ്പെടാൻ കഴിയാത്ത റെക്കോർഡാണിത്. മലയാള സിനിമാ വ്യവസായം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരുന്ന കാലഘട്ടത്തിൽ, കൈപിടിച്ചുയർത്തിയ നായകൻ കൂടിയാണ് ദിലീപ്.

ഒരുപാട് വിവാദങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ കരിയർ കൂടെയാണ് ദിലീപിന്റേത്. കേസുകളും മറ്റുമായി സിനിമയിൽ നിന്ന് അകന്നു നിന്നിരുന്ന ദിലീപ് ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിനിടെ നടന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. മലയാള സിനിമാ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ദിലീപ്. ഒരു സിനിമയ്ക്ക് കുറഞ്ഞത് മൂന്ന് കോടിയാണ് നടന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.

 

സിനിമയിൽ നിന്നുള്ള സമ്പാദ്യത്തിന് പുറമെ ബിസിനസുകളും ഉണ്ട് നടന്. ദിലീപും, പ്രിയസുഹൃത്ത് നാദിർഷായും ചേർന്ന് കൊച്ചിയിലാരംഭിച്ച 'ദേ പുട്ട്' എന്ന റെസ്റ്റോറന്റ് വലിയ വിജയമായിരുന്നു. ഇന്ന് കൊച്ചിക്ക് പുറമെ കോഴിക്കോട്, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെല്ലാം ദേ പുട്ടിന് ശാഖകളുണ്ട്. ഇതിനു പുറമെ മലയാളത്തിന്റെ ഗന്ധർവ ഗായകൻ യേശുദാസിന്റെ കുടുംബവീട് വാങ്ങി, അവിടം മാംഗോ ട്രീ എന്നൊരു റെസ്റ്റോറന്റും നടൻ ആരംഭിച്ചിരുന്നു. ഡി സിനിമാസ് എന്ന പേരിൽ തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്.

പോഷെ കെയിൻ, പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6, ബിഎംഡബ്ല്യു 7, ടൊയോട്ട ലാൻഡ് ക്രൂയ്സർ, മകൾ മീനാക്ഷിക്കായി വാങ്ങിയ മിനി കൂപ്പർ എന്നിങ്ങനെ ആഡംബര കാറുകളുടെ വലിയൊരു നിര തന്നെ താരത്തിന് സ്വന്തമായുണ്ട്. നടനായും നിർമാതാവായും ബിസിനസുകാരനായുമെല്ലാം തിളങ്ങി നിൽക്കുന്ന ദിലീപിന്റെ യഥാർത്ഥ ആസ്തി എത്രയെന്ന് മുൻനിര മാധ്യമങ്ങൾക്ക് പോലും സംശയമായി അവശേഷിക്കുന്ന ഒന്നാണ്.

 

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ അടക്കം 600 കോടി രൂപയുടെ ആസ്‌തിക്കുടമയാണ് ദിലീപ് എന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് മുൻപ് വന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തകളോട് ദിലീപോ നടനുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മീനാക്ഷി, മഹാലക്ഷ്മി എന്നിങ്ങനെ രണ്ടു മക്കളാണ് ദിലീപിന് ഉള്ളത്. ഈ സമ്പാദ്യമെല്ലാം മക്കൾക്ക് ഉള്ളതല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

 

വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക. ഇതുകൂടാതെ നിരവധി സിനിമകള്‍ ദിലീപിന്റേതായി അണിയറയിലുണ്ട്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, പറക്കും പപ്പന്‍, ഓണ്‍ എയര്‍ ഈപ്പന്‍, തുടങ്ങിയ ചിത്രങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹമാസ് നേതാക്കളുമായി തുർക്കി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി; ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു  (3 minutes ago)

യഹ്യയുടെ മൃതദേഹം ഇസ്രയേൽ ഒളിപ്പിച്ചതെന്തിന്?3 ലക്ഷ്യങ്ങളിലേക്ക് ഇനിയുള്ള യുദ്ധം ഇങ്ങനെ  (4 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപി  (12 minutes ago)

കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഡോ.പി.സരിൻ ഒരു ബലിമൃഗം മാത്രമാണ്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്  (17 minutes ago)

ISRAEL ഗാസയ്ക്ക് പുറത്ത് നിന്ന് ഒരു നേതാവ്...  (30 minutes ago)

RUSSIA റഷ്യയ്‌ക്കൊപ്പം ചേർന്ന് ഉത്തരകൊറിയ  (40 minutes ago)

സിൻവാറിന്റെ പോക്കറ്റിൽ കറുത്ത ഇലക്ട്രിക്കൽ ടേപ്പ് ,8 ലക്ഷം രൂപയും  (41 minutes ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം....നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ  (1 hour ago)

NAVEEN BABU കളക്ടർക്കും കുരുക്ക്  (1 hour ago)

പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു..  (3 hours ago)

INDIA ലെബനന് ഇന്ത്യയുടെ കൈത്താങ്ങ്;  (3 hours ago)

യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസ് ജീവിതം മുഴുവന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ  (3 hours ago)

സ്വകാര്യ മേഖല പ്രതിരോധ മേഖലയ്ക്ക് കരുത്തായി നിലനില്‍ക്കണം.... പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (3 hours ago)

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് വിരണ്ടോടിയ യൂവാവ് പൊട്ടക്കിണറ്റില്‍ ... പൊലീസ് വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം  (3 hours ago)

കൊല്ലം ഇരവിപുരത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends