Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്... കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിര്‍മാതാവ് ഹൗളി പോട്ടൂര്‍

17 JULY 2023 08:43 PM IST
മലയാളി വാര്‍ത്ത

കുഞ്ചാക്കോ ബോബന്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'പദ്മിനി'. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധാനം.കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ടും 'പദ്മിനി' സിനിമയുടെ പ്രമോഷനു സഹകരിച്ചില്ലെന്ന വിവാദത്തില്‍ കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിര്‍മാതാവ് ഹൗളി പോട്ടൂര്‍.

'ഭയ്യാ ഭയ്യാ' എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ കുഞ്ചാക്കോ ബോബനാണ് തനിക്കൊപ്പം നിന്നതെന്ന് ഹോളി പോട്ടൂര്‍ പറയുന്നു. 'പദ്മിനി'ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കുഞ്ചാക്കോ ബോബനോടൊപ്പം അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവരും 'പദ്മിനി'യില്‍ വേഷമിട്ടിരിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം...

'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്' എന്ന തലക്കെട്ടോടെയൊണ് കുറിപ്പ്. എന്റെ പേര് ഹൗളി പോട്ടൂര്‍. 'മഞ്ഞുപോലൊരു പെണ്‍കുട്ടി', 'പളുങ്ക്', 'പരുന്ത്', 'ഫോട്ടോഗ്രാഫര്‍, 'രാപ്പകല്‍' തുടങ്ങി പന്ത്രണ്ട് മലയാള സിനിമകളുടെ നിര്‍മാതാവാണ്. ഞാന്‍ ഒടുവില്‍ ചെയ്ത ചിത്രം ആയിരുന്നു 'ഭയ്യാ ഭയ്യാ'.

ഇപ്പോള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. നിങ്ങള്‍ക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.അന്ന് തകര്‍ന്നുപോയ എന്നെ തേടി ഒരു ഫോണ്‍കോള്‍ വന്നു. കുഞ്ചാക്കോ ബോബന്റെ കോള്‍. അന്ന് അയാള്‍ പറഞ്ഞ വാക്ക് ഇന്നും മനസ്സിലുണ്ട്. 'ചേട്ടാ വിഷമിക്കേണ്ട, ഞാന്‍ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാല്‍ മതി. ഞാന്‍ വന്ന് ചെയ്യാം'

അന്ന് ആ വാക്കുകള്‍ തന്ന ആശ്വാസം ചെറുതല്ല. തകര്‍ന്നിരുന്ന എനിക്ക് ഉയിര്‍ത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ, ഞാന്‍ ഇനിയും സിനിമ ചെയ്യും. അതില്‍ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും. സ്‌നേഹത്തോടെ ഹൗളി പോട്ടൂര്‍.'

രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ലെന്നതാണ് കുഞ്ചാക്കോ ബോബനെതിരായ ആരോപണം. നിര്‍മാതാവായ സുവിന്‍ കെ.വര്‍ക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ ചാക്കോച്ചനെതിരെ രംഗത്തെത്തിയത്. 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് 2.5 കോടി പ്രതിഫലം വാങ്ങിയത്. സിനിമയുടെ റോ ഫൂട്ടേജ് കണ്ട മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്റ് ഈ സിനിമയുടെ പ്രമോഷനു വേണ്ടി ചാര്‍ട്ട് ചെയ്ത എല്ലാ പ്രമോഷനല്‍ പ്ലാനുകളും തള്ളിക്കളയുകയായിരുന്നുവെന്നും സിനിമയിലെ നായകന്റെ ഭാര്യയാണ് ഈ മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്റിനെ നിയോഗിച്ചിരുന്നതെന്നും സുവിന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഗാസയ്ക്ക് പുറത്ത് നിന്ന് ഒരു നേതാവ്...  (12 minutes ago)

RUSSIA റഷ്യയ്‌ക്കൊപ്പം ചേർന്ന് ഉത്തരകൊറിയ  (22 minutes ago)

സിൻവാറിന്റെ പോക്കറ്റിൽ കറുത്ത ഇലക്ട്രിക്കൽ ടേപ്പ് ,8 ലക്ഷം രൂപയും  (23 minutes ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം....നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ  (52 minutes ago)

NAVEEN BABU കളക്ടർക്കും കുരുക്ക്  (1 hour ago)

പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു..  (2 hours ago)

INDIA ലെബനന് ഇന്ത്യയുടെ കൈത്താങ്ങ്;  (2 hours ago)

യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസ് ജീവിതം മുഴുവന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ  (2 hours ago)

സ്വകാര്യ മേഖല പ്രതിരോധ മേഖലയ്ക്ക് കരുത്തായി നിലനില്‍ക്കണം.... പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (3 hours ago)

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് വിരണ്ടോടിയ യൂവാവ് പൊട്ടക്കിണറ്റില്‍ ... പൊലീസ് വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം  (3 hours ago)

കൊല്ലം ഇരവിപുരത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിയുക്ത മേല്‍ശാന്തി ശക്തികുളങ്ങര തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്തി....  (3 hours ago)

നവീന്റെ വീട്ടിൽ കളക്ടർ കയറിയാൽ കുറ്റിച്ചൂൽ എടുക്കും..!! കുടുംബത്തിന്റെ മുന്നറിയിപ്പ്  (3 hours ago)

സഞ്ചാരികള്‍ക്ക് കുളിരേകും കാഴ്ചകളുമായി കാറ്റുപാറ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends