അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദിച്ച ഒരാളോട് മാത്രം പ്രതികരിച്ച് ഇച്ചാക്ക
ആറാം സംസ്ഥാന അവാര്‍ഡ് നേട്ടം മമ്മൂട്ടിക്ക് ലഭിച്ചെങ്കിലും ആശംസകള്‍ അറിയിച്ചെത്തിയ ആരോടും അദ്ദഹേം പ്രതികരിച്ചില്ല. എന്നാല്‍ ഒരാളോട് മാത്രം മമ്മൂട്ടി നന്ദി പറഞ്ഞു. നെടുമ്പാശേരിയിലെ സിയാല്‍ ഗോള്‍ഫ് ക്ളബില്‍ ബസൂക്ക സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ കൈയടിച്ച് അഭിനന്ദിച്ചെങ്കിലും മമ്മൂട്ടി ആഘോഷം ഒഴിവാക്കി.
സംവിധായകരായ ഡിനു ഡെന്നീസ്, സോഹന്‍ സീനുലാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രീകരണം തീര്‍ന്നതോടെ എളംകുളത്തെ വീട്ടിലേയ്ക്ക് പോയി. പ്രതികരണം തേടി മാദ്ധ്യമങ്ങള്‍ എത്തിയെങ്കിലും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഫോണില്‍ വിളിച്ചവര്‍ക്കും മറുപടി ലഭിച്ചില്ല. സോഷ്യല്‍ മീഡിയയിലെ സ്വന്തം പേജിലും പ്രതികരിച്ചില്ല. എന്നാല്‍ ഒരാളോട് മാത്രം മമ്മൂട്ടി നന്ദി പറഞ്ഞു. സാക്ഷാല്‍ മോഹന്‍ലാലിനോട്.
അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനം നേര്‍ന്ന് ലാല്‍ കുറിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ എന്റെ ഇച്ചാക്കയ്ക്ക് എന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് താങ്ക്യൂ ഡിയര്‍ ലാല്‍ ഫോര്‍ ദി വിഷസ് എന്ന് മമ്മൂട്ടിയും പ്രതികരിച്ചത്. മമ്മൂട്ടി തന്നെ നിര്‍മ്മിച്ച സിനിമയാണ് അവാര്‍ഡ് നേടിയ നന്‍പകല്‍ നേരം. സംവിധായകന് ലിജോ ജോസ് പെല്ലിശേരി ഉള്‍പ്പെടെ മമ്മൂട്ടിയെ വീട്ടില്‍ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു.
https://www.facebook.com/Malayalivartha