മീരാജാസ്‌മിനാണോ, കാവ്യാമാധവനാണോ പ്രായം കൂടുതല്‍?
കാവ്യയാണോ, മീരയാണോ പ്രായത്തില്‍ മൂത്തത്? റോമയ്‌ക്ക് ഇവര്‍ രണ്ടു പേരേക്കാള്‍ പ്രായമുണ്ടോ? ഭാവനയ്‌ക്ക് ഇവരേക്കാളെല്ലാം പ്രായം കുറവാണോ? ആരാധകര്‍ തര്‍ക്കും തുടങ്ങിയിട്ട് കുറച്ചുകാലമായി. ഓരോവര്‍ഷവും നായികമായര്‍ വയസ് കുറച്ച് പറയുന്നെന്ന് ചീത്തപ്പേരുമുണ്ട്. പക്ഷെ, റോമയ്‌ക്കും കാവ്യയ്‌ക്കും മീരയ്‌ക്കും ഭാവനയ്‌ക്കും വയസ് പറയാന്‍ മടിയില്ല. യുവനടിമാരില്‍ പ്രായം കൂടുതല്‍ മീരയ്‌ക്കും റോമയ്‌ക്കുമാണ്. 1982ല്‍ ജനിച്ച മീരയ്‌ക്കും റോമയ്‌ക്കും 31 വയസായി.
1984ലാണ് കാവ്യാമാധവന്‍ ജനിച്ചത്. നയന്‍താരയും റിമകല്ലിങ്കലും ഇതേ വര്‍ഷമാണ് പിറന്നത്. നവ്യയും ഗോപികയും മംമ്‌തയും അസിനും 1985ലാണ് ജനിച്ചത്. രമ്യാനമ്പീശനും ഭാവനയും സംവൃതയും 1986ലും അനന്യ തൊട്ടടുത്ത വര്‍ഷവുമാണ് ജനിച്ചത്. മീരാനന്ദന്‍, ഭാമ, ഗൗതമി നായര്‍, നമിത പ്രമോദ് തുടങ്ങിയവരാണ് ഏറ്റവും പ്രായം കുറഞ്ഞ യുവ നായികമാര്‍.
പ്രായക്കുറവും കൂടുതലുമൊന്നുമല്ല ഇവരുടെ പ്രതിഫലം നിശ്ചയിക്കുന്നത്. കാവ്യയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്, 25 ലക്ഷം. മീരാജാസ്‌മിന്‍ മുമ്പ് 30 ലക്ഷം വാങ്ങിയിരുന്നു.
എന്നാല്‍ ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്നതോടെ മീരയുടെ താരമൂല്യം ഇടിഞ്ഞു. ഭാവനയും നയന്‍താരയും തമിഴില്‍ നല്ല ശമ്പളം കൈപ്പറ്റുന്നു.
നയന്‍താര ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നു. ഭാവന 30 ലക്ഷമാണ് തമിഴില്‍ വാങ്ങുന്നത്. മലയാളത്തില്‍ അതിന്റെ പകുതിയും.
https://www.facebook.com/Malayalivartha