യുവനടിയുമായി സംവിധായകന്‍ പ്രണയത്തില്‍; ഭാര്യ ഉടക്കി
യുവനടിയുമായി സംവിധായകന്‍ പ്രണയത്തില്‍. വിവരം അറിഞ്ഞ ഭാര്യ ഉടക്കി. ഒടുവില്‍ സംവിധായകന്റെ സുഹൃത്തുക്കളായ ചില നടന്‍മാരും സാങ്കേതികവിദഗ്‌ധരും ചേര്‍ന്ന് ഭാര്യയെ ഒരുവിധം അനുനയിപ്പിച്ചു. സംവിധായകന്റെ കഴിഞ്ഞ സിനിമയിലെ നായികയാണ് കാമുകി. ലൊക്കേഷനില്‍ വച്ചാണ് ഇവരുടെ പ്രണയം തളിരിട്ടത്. ഷൂട്ടിംഗിന്റെ ഇടവേളയിലൊരു ദിവസം സംവിധായകന്‍ നായികയുമൊത്ത് ഹൗസ്‌ബോട്ടില്‍ ചെലവിട്ടതോടെയാണ് സംഭവം പുറത്തായത്.
സംവിധായകന്റെ സുഹൃത്തുക്കളിലാരോ ഇക്കാര്യം അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു എന്നറിയുന്നു. എന്നാല്‍ ഭാര്യയുമായി അടുത്ത ബന്ധമുള്ള ഒരു അമ്മ നടിയാണ് ഇക്കാര്യം ചോര്‍ത്തിക്കൊടുത്തതെന്ന് സംവിധായകനുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. സംവിധായകന്റെ മൊബൈലിലെ എസ്.എം.എസുകളും ഫോണ്‍ വിവരങ്ങളും പരിശോധിച്ച ഭാര്യ ഞെട്ടി. ഇതേ തുടര്‍ന്ന് അവര്‍ യുവനടിയെ വിളിച്ച് ചീത്ത പറഞ്ഞു. എന്നാല്‍ സംഭവം വഷളാകുമെന്ന് മനസിലായതോടെ സംവിധായകന്‍ ഭാര്യയെ അനുനയിപ്പിച്ചു. സുഹൃത്ത് ബന്ധം മാത്രമാണെന്നും തന്നെ ഗോഡ്‌ഫാദറായാണ് യുവനടി കാണുന്നതെന്നും സംവിധായകന്‍ കാലുപിടിച്ചു. പക്ഷെ, ഭാര്യ വഴങ്ങിയില്ല.
ഇതിനിടയില്‍ യുവനടി പലപ്പോഴായി സംവിധായകനെ മൊബൈലില്‍ വിളിച്ചു. ഭാര്യയുള്ളപ്പോള്‍ ഫോണ്‍ എടുത്തില്ല. അതിനിടയില്‍ നടി ലാന്‍ഫോണില്‍ വിളിച്ചു. ആ സമയം ഭാര്യയാണ് ഫോണെടുത്തത്. അതോടെ സംഭവം വഷളായി. സംവിധായകന്‍ ക്യാമറാ മാനായ സുഹൃത്തിനെ വിവരം ധരിപ്പിച്ചു. അദ്ദേഹവും മറ്റുചില താരങ്ങളും ചേര്‍ന്ന് പ്രശ്‌നം ഒരുവിധം സോള്‍വാക്കി. അടുത്ത പടത്തില്‍ നായികയെ അഭിനയിപ്പിക്കരുതെന്നാണ് ഭാര്യയും പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha