അങ്ങാടി തെരുവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി സിന്ധു അന്തരിച്ചു...44 വയസായിരുന്നു, ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
അങ്ങാടി തെരുവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.15ന് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെ ആയി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു സിന്ധു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആളാണ് സിന്ധു. നാടോടികള്‍, നാന് മഹാന് അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരര്‍ തുടങ്ങി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മഹേഷും അഞ്ജലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അങ്ങാടി തെരുവ് എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടി്ട്ടുണ്ടായിരുന്നു. സിനിമകള്‍ക്കു പിന്നാലെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ സിന്ധു അവതരിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha