നടന്‍ ഭരത് വിവാഹിതനായി
തെന്നിന്ത്യന്‍ നടന്‍ ഭരത് വിവാഹിതനായി. മലയാളിയായ കാമുകി ജെഷ്‌ലിയെയാണ് ഭരത് മിന്നു ചാര്‍ത്തിയത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
ദുബായില്‍ ജനിച്ചു വളര്‍ന്ന ജെഷ്‌ലി ദന്ത ഡോക്ടറാണ്. സെപ്തംബര്‍ ഒമ്പതിനായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമരംഗത്തുള്ളവര്‍ക്കായി സപ്തംബര്‍ 14ന് ചെന്നൈ ലീലാപാലസില്‍ വിവാഹസല്‍കാരം നിശ്ചയിട്ടുണ്ട്. താന്‍ ഒരു മലയാളി പെണ്‍കുട്ടിയെയാണ് വിവാഹം കഴിക്കുന്നതെന്ന് നേരത്തെ ഭരത് വ്യക്തമാക്കിയിരുന്നു.
മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനും ഭരത് ഒരുങ്ങുകയാണ്. ജയരാജിന്റെ ഫോര്‍ ദ പീപ്പിളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഭരത് ഒമ്പത് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും മലയാളത്തില്‍ എത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന ചിത്രത്തിലൂടെയാണ് ഭരത്തിന്റെ തിരിച്ചുവരവ്. സ്വപ്‌ന തുല്യമായ അവസരമാണ് ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ കാണുന്നതെന്ന് ഭരത് പറയുന്നു. ഭരത് വ്യത്യസ്ഥ ഗെറ്റപ്പിലെത്തിയ 555 സൂപ്പര്‍ ഹിറ്റായിരുന്നു.
https://www.facebook.com/Malayalivartha