സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നായികയാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ലേഡി മഞ്ജു വാര്യര്‍
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നായികയാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ലേഡി മഞ്ജു വാര്യര്‍. സെപ്റ്റംബര്‍ പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും. ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ബ്രഹ്മാണ്ഡ സിനിമയില്‍ രജനിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനും സുപ്രധാന റോളില്‍ എത്തുന്നു.
തമിഴില്‍ ധനുഷിന്റെ നായികയായി അസുരനില്‍ അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യര്‍ പിന്നീടഭിനയിച്ചത് അജിത് നായകനായ തുനിവില്‍ ആയിരുന്നു. തന്റെ മൂന്നാം തമിഴ് ചിത്രത്തില്‍ രജനികാന്തിന്റെ നായികയാവാന്‍ സാധിച്ചതിന്റെ ത്രില്ലില്‍ ആണ് മഞ്ജു വാര്യര്‍. ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഹിറ്റ് സിനിമയുടെ സംവിധായകന് ടി.ജെ. ജ്ഞാനവേല്‍ ആണ്.
വെട്രിമാരന് സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം വിടുതലൈ 2 വിലും ആര്യ നായകനാകുന്ന മിസ്റ്രര് എക്സ് എന്ന വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിലും മഞ്ജു വാര്യര്‍ നായികയാകുന്നു എന്ന റിപ്പോര്‍ട്ടും ഉണ്ട്. മിസ്റ്റര്‍ എക്സ് സംവിധാനം ചെയ്യുന്നത് എഫ്.ഐ.ആ!ര്‍ എന്ന വിഷ്ണു വിശാല്‍ സിനിമയുടെ സംവിധായകനും മലയാളിയുമായ മനു ആനന്ദ് ആണ്.
https://www.facebook.com/Malayalivartha