മമ്മൂട്ടിയ്‌ക്കും മോഹന്‍ലാലിനും പ്രതിഫലം രണ്ടു കോടി
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതിഫലം രണ്ടു കോടിയാക്കി. തങ്ങളുടെ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് കുത്തനെ ഉയര്‍ന്നതോടെയാണ് ഇരുവരും പ്രതിഫലം വര്‍ദ്ധിപ്പിച്ചത്. ഒരു കോടി രൂപയാണ് മോഹന്‍ലാല്‍ അഡ്വാന്‍സ് വാങ്ങുന്നത്. അഡ്വാന്‍സ് വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യും. അതേസമയം സ്വന്തം പ്രൊഡക്ഷനില്‍ ചെയ്യുന്ന സിനിമകള്‍ക്ക് സാറ്റലൈറ്റ് റൈറ്റും ഓവര്‍സീസും തിയറ്റര്‍ കളക്ഷനും അനുസരിച്ചാണ് ഇരുവരും പ്രതിഫലം നിശ്ചയിക്കുന്നത്. രണ്ടു പേരുടെയും ചിത്രങ്ങള്‍ക്ക് ആറ് കോടി മുതല്‍ ഏഴ് കോടി വരെ ചെലവുണ്ട്.
സ്ഥിരം നിര്‍മാതാക്കളുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി പ്രതിഫലം കുറച്ചേ വാങ്ങൂ. അതേസമയം മോഹന്‍ലാല്‍ സ്ഥിരം നിര്‍മാതാക്കളുടെ ചിത്രങ്ങളില്‍ അപൂര്‍വമായേ അഭിനയിക്കൂ. പുതിയ നിര്‍മാതാക്കളെയാണ് രണ്ടു പേരും കൂടുതല്‍ തെരഞ്ഞെടുക്കുന്നത്. പുതിയ നിര്‍മാതാക്കളില്‍ നിന്ന് പറയുന്ന പ്രതിഫലം കൃത്യമായി ലഭിക്കും. എന്നാല്‍ സ്ഥിരം നിര്‍മാതാക്കള്‍ വില പേശിയാണ് താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കുന്നത്.
ഒരു വര്‍ഷം മുമ്പുവരെ ഒരു കോടി മുതല്‍ ഒന്നേ കാല്‍ കോടിവരെയായിരുന്നു ഇരുവരും പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍ സാറ്റലൈറ്റ് ഓവര്‍സീസ് റേറ്റ് കൂടിയതോടെ മോശം ചിത്രങ്ങളും റിലീസിനു മുമ്പ് ലാഭമായി. അതോടെയാണ് ഇവരുവരും പ്രതിഫലം കൂട്ടിയത്. ഇത്രയും തുക നല്‍കി ഇരുവരുടെയും ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പുതിയ നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha