Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..


ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...

കഴിഞ്ഞ 20 വർഷത്തോളമായി സിദ്ദിഖിനെ ആ പ്രശ്നം വേട്ടയാടി: എന്നിട്ടും . ടേക്ക് ഇറ്റ് ഈസി മട്ടിൽ കൈകാര്യം ചെയ്തു: അവസാന ഘട്ടമെത്തിൽ സംഭവിച്ചത്...

27 AUGUST 2023 03:05 PM IST
മലയാളി വാര്‍ത്ത

ഹാസ്യത്തിന്‍റെ രസക്കൂട്ടുകൾ ചേർത്ത് മലയാള സിനിമയിൽ ചിരകാലം ചിരിപടർത്തിയ സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദീഖ് അപ്രതീക്ഷതമായി ഈ ലോകത്ത് നിന്ന് വിട പറഞ്ഞപ്പോൾ മലയാളത്തിന് നഷ്ടമായത് ഒരു ഹിറ്റ് മേക്കറെ കൂടിയാണ്. കരൾ രോഗം മൂലം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിദ്ദിഖ് മരിച്ചത്. മറക്കാനാകാത്ത ഒരുപിടി സിനിമകൾ സമ്മാനിച്ചാണ് സിദ്ദിഖ് വിട പറഞ്ഞത്.

ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങി ഹിറ്റുകളുടെ വലിയൊരു നിര തന്നെ മലയാള സിനിമയിൽ സിദ്ദിഖ് സൃഷ്ടിച്ചു. ബോഡിഗാർഡ് എന്ന ചിത്രത്തിലൂടെ തമിഴിലും തെലുങ്കിലും വിജയം കൈവരിക്കാൻ സിദ്ദിഖിന് കഴിഞ്ഞു. സിദ്ദിഖിനെക്കുറിച്ച് നിർമാതാവും നടനുമായ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ നല്ല വ്യക്തിയായിരുന്നു സിദ്ദിഖെന്ന് ഇദ്ദേഹം പറയുന്നു.

ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകൾ പരാജയപ്പെട്ടപ്പോൾ അതിന്റെ ഉത്തരവാദിത്വം മറ്റാെരാളുടെ തലയിലും വെക്കാതെ സിദ്ദിഖ് തന്നെ ഏറ്റെടുത്തു. ബിഗ് ബ്രദറിന് ശേഷം അദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകൾ വന്നു. അദ്ദേഹം കുറച്ച് ഡൗൺ ആയി എന്ന് ഞാൻ അറിഞ്ഞിരുന്നു. ഇടയ്ക്ക് ഞാൻ വിളിക്കാറുണ്ടായിരുന്നു. സിദ്ദിഖിന് വാട്സാപ്പിൽ ഇല്ല. നേരത്തെ വാട്സ്ആപ്പ് ഉണ്ടായിരുന്നു.

 

എന്നാൽ നിരവധി മെസേജുകൾ വന്നതോടെ അതിെനാന്നും മറുപടി കൊടുക്കാൻ പറ്റാതായി. ആരെയും വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് അദ്ദേഹം വാട്സ്ആപ്പ് വേണ്ടെന്ന് വെച്ചതെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി. സിദ്ദിഖ് നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ദിനേശ് പണിക്കർ സംസാരിച്ചു. ഫാറ്റി ലിവർ എന്ന അസുഖമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്.

കഴിഞ്ഞ 20 വർഷത്തോളമായി ഡയബറ്റിസ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം വേണ്ട പ്രതിവിധികളൊന്നും ചെയ്തിരുന്നില്ല. ടേക്ക് ഇറ്റ് ഈസി എന്ന മട്ടിലാണ് അദ്ദേഹം എടുത്തതെന്നാണ് എന്നോട് ബിസിനസ് പാർട്ണർ ഷാഫി പറഞ്ഞത്. സമയമില്ല. അത്രയും തിരക്കായിരുന്നു. അവസാന ഘട്ടമെത്തിയപ്പോഴാണ് ഫാറ്റി ലിവറായതെന്നും ദിനേശ് പണിക്കർ ചൂണ്ടിക്കാട്ടി.

ആത്മ എന്ന അസോസിയേഷന്റെ റിയാലിറ്റി ഷോയിൽ വെച്ച് സിദ്ദിഖിനെ കണ്ടു. ഷോയിലെ ജ‍ഡ്ജായാണ് അദ്ദേഹം എത്തിയത്. സംവിധായകൻ സെന്തിലാണ് ആ ഷോ സംവിധാനം ചെയ്തത്. അസിസ്റ്റന്റായി കൂടെയുണ്ടായിരുന്ന വർമയാണ് സിദ്ദിഖുമായുള്ള കോഡിനേഷൻ നടത്തിക്കൊണ്ടിരുന്നത്.

ആ ഷോ ചെയ്യുമ്പോൾ തന്നെ ആരോഗ്യപരമായ ചില പ്രശ്നങ്ങൾ സിദ്ദിഖ് നേരിട്ടിരുന്നെന്ന് വർമ തന്നോട് പറഞ്ഞതായും ദിനേശ് പണിക്കർ വ്യക്തമാക്കി. സിദ്ദിഖിന്റെ വിയോഗം സുഹൃത്തായ ലാലിന് താങ്ങാൻ പറ്റിയിട്ടില്ല. ലാലിന്റെ മുഖത്ത് അതുണ്ടായിരുന്നു. അത്രയും നല്ല സുഹൃത്തിനെ ലഭിക്കുകയെന്നത് പുണ്യമാണെന്നും ദിനേശ് പണിക്കർ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

നാട്ടിലെ നാടക ട്രൂപ്പുകളിലൂടെയാണ് സിദ്ദിഖ് കലാ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി തുടക്ക കാലത്ത് സിദ്ദിഖ് പ്രവർത്തിച്ചു. ആത്മസുഹൃത്ത് ലാലും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ചെയ്ത ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിംഗ് തുടങ്ങിയ സിനിമകൾ വൻ ഹിറ്റായി.

 

പിന്നീട് ലാൽ നിർമാണത്തിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. സിദ്ദിഖിന്റെ മരണം വലിയ ആഘാതമാണ് ലാലിനുണ്ടാക്കിയത്. മൃതദേഹത്തിനരികെ ഇരിക്കുന്ന ലാലിന്റെ ചിത്രം ഏവരെയും വിഷമിപ്പിച്ചു. സിനിമാ കൂട്ടുകെട്ട് അവസാനിപ്പിച്ചിരുന്നെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടർന്നു. കഴിഞ്ഞ കുറച്ച് കാലമായി സിനിമാ രംഗത്ത് സംവിധായകൻ സജീവമല്ലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീന്റെ വീട്ടിൽ കളക്ടർ കയറിയാൽ കുറ്റിച്ചൂൽ എടുക്കും..!! കുടുംബത്തിന്റെ മുന്നറിയിപ്പ്  (5 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (24 minutes ago)

ഒരു കലണ്ടര്‍ വര്‍ഷം 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ടീം... ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ...  (38 minutes ago)

പൊറുഞ്ഞിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (52 minutes ago)

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ദീപാവലി ആഘോഷക്കാലത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം  (1 hour ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം, പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (1 hour ago)

സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ തീര്‍ഥാടകരുടെ വന്‍ തിരക്ക്...അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത് ആറു മണിക്കൂറോളം കാത്തു നിന്ന്....  (1 hour ago)

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊന്ന കേസിലെ പ്രതി അജ്മല്‍ ഹൈകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി  (2 hours ago)

കളിക്കാനൊരുങ്ങി ബിജെപിയും... പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയര്‍ത്താനായി കോണ്‍ഗ്രസ്; അഞ്ച് എംപിമാര്‍ക്കും 2 എംഎല്‍എമാര്‍ക്കും മണ്ഡലം തിരിച്ച് ചുമതല; മറു തന്ത്രമൊരുക്കി ബിജപി  (2 hours ago)

കൊല്ലം കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി....സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (3 hours ago)

വീണ്ടും കൂട്ടയടി... എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി; എല്ലാം ദിവ്യയ്ക്ക് എതിര്  (3 hours ago)

വജ്രായുധം പുറത്ത് വരും... പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍; സരിനെ മുന്നില്‍ നിര്‍ത്തി പട നയിക്കും  (3 hours ago)

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്ക്  (3 hours ago)

കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍....  (3 hours ago)

ഉംറ സംഘങ്ങള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലിചെയ്തുകൊണ്ടിരിക്കെ മക്കയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി  (3 hours ago)

Malayali Vartha Recommends