സിനിമകളിലും ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളിലും ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിരുന്ന വി അരവിന്ദാക്ഷന് നായര്‍ അന്തരിച്ചു...
സിനിമാ ഛായാഗ്രാഹകന്‍ കുളത്തൂര്‍ പുളിമൂട്ടുവിളാകത്തു വീട്ടില്‍ വി അരവിന്ദാക്ഷന് നായര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു.
കേരള ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സീനിയര്‍ ക്യാമറാമാനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിരവധി ഡോക്യുമെന്ററികള്‍, സിനിമകള്‍ എന്നിവയുടെ കാമറാമാനായിരുന്നു. ഷാജി എന്‍ കരുണ്‍, കെ ആര് മോഹനന്, ലെനിന് രാജേന്ദ്രന് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാന അവാര്‍ഡ് നേടിയ നൂറനാട് രാമചന്ദ്രന്റെ അച്ഛന് പട്ടാളം, ജോര്ജ്കിത്തുവിന്റെ ശ്രീരാഗം, അനഘ, പൊന്നരഞ്ഞാണം, കാണാതായ പെണ്‍കുട്ടി, ഇണപ്രാവുകള്‍, പോസ്റ്റ് ബോക്സ് നമ്പര്‍ 27, മിഴിയിതളില്‍ കണ്ണീരുമായി, വരും വരാതിരിക്കില്ല ഉണ്ണി, കൊടിതൂക്കിമലയിലെ കൂട്ടുകാര്‍, കൊച്ചനുജത്തി തുടങ്ങിയ സിനിമകളിലും ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളിലും ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിരുന്നു.
"
https://www.facebook.com/Malayalivartha