ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ
ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് നടി വിസ കൈപ്പറ്റിയത്. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്പോര്‍ട്ട് ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി, സണ്ണി ലിയോണിന് കൈമാറി. ദുബായിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളാണ് ഇസിഎച്ച് ഡിജിറ്റല്‍. മലയാള സിനിമയില്‍ നിന്നടക്കം നിരവധി പ്രമുഖര്‍ക്ക് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha