മോഹന്‍ലാലിന് ദേഹാസ്വാസ്ഥ്യം; 10 ദിവസമായി വിശ്രമത്തില്‍
ജില്ലയുടെ ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാലിന് ദേഹാസ്വാസ്ഥ്യം. ഹൈദരാബാദില്‍ നടക്കുന്ന ഷൂട്ടിങ്ങിനിടയിലാണ് ലാലിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതേതുടര്‍ന്ന് ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെച്ച് വിശ്രമത്തിലാണ് മോഹന്‍ലാല്‍.
ഈ മാസം ആദ്യമാണ് ലാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഷൂട്ടിങ്ങിന് അവധി നല്‍കി വിശ്രമിക്കാന്‍ ലാല്‍ തീരുമാനിച്ചിരിക്കുകയാണ്. ചെന്നൈയിലെ വസതിയില്‍ മോഹന്‍ലാല്‍ പത്ത് ദിവസത്തിലേറെയായി വിശ്രമത്തിലാണ്. ആരോഗ്യ നില വീണ്ടെടുത്ത ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
ആര്‍.ടി നടേശന്‍ എഴുതി സംവിധാനം ചെയ്യുന്ന ജില്ലയില്‍ മധുരയിലെ ഒരു നാട്ടുപ്രമാണിയുടെ വേഷമാണ് മോഹന്‍ലാലിന്. വിജയ് നായകനാകുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാളാണ് നായിക.
https://www.facebook.com/Malayalivartha