അന്ന് രണ്ടും കയ്യും നീട്ടി സ്വീകരിച്ചു ഇന്ന് വിമർശനം:കടക്കൂ പുറത്ത്. ഇല്ലങ്കിൽ ചവിട്ടി പുറത്താക്കണം ഈ ഇത്തിൾക്കണ്ണിയെ... ഇനി മേലിൽ ഈ കൈകളിൽ ഈ ചെങ്കൊടി കാണാൻ പാടില്ല. ഇവന് കച്ചവടം ചെയ്യാനുള്ളതല്ല ഈ രക്തപതാക ...ഭീമൻ രഘുവിന് വിമർശനം
സംവിധായകന്‍ രാജസേനന് പിന്നാലെ ബിജെപി വിട്ട നടന്‍ ഭീമന്‍ രഘുവും സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടി വിട്ടത്. അന്ന് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ ഇത് വന്‍ രീതിയില്‍ ആഘോഷിച്ചെങ്കിലും ഇപ്പോള്‍ നടന്‍ ഭീമന്‍ രഘു പാര്‍ട്ടിയുടെ കടുത്ത അനുയായികള്‍ക്ക് ഒരു അധികപെറ്റു ആയി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. .
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു നടന്‍ ഭീമന്‍ രഘു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രിയോട് പിതൃതുല്യമായ സ്നേഹമാണുള്ളതെന്നും അതിനാലാണ് അദ്ദേഹത്തോടെ ആദരം പ്രകടിപ്പിക്കാമന്‍ എഴുന്നേറ്റ് നിന്നത് എന്നുമായിരുന്നു ഭീമന്‍ രഘു ഇതിനോട് പ്രതികരിച്ചിരുന്നത്. ഭീമന്‍ രഘുവിന്റെ ഈ നടപടി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ സിനിമയായ മിസ്റ്റര്‍ ഹാക്കറിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ സി പി എമ്മിന്റെ കൊടിയുമായി എത്തിയിരിക്കുകയാണ് ഭീമന്‍ രഘു. ഇതോടെ സിപിഎം അനുഭാവികളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഒരുപാട് പേരുടെ ചോര കൊടുത്തു പടുത്തുയര്‍ത്തിയ ചെങ്കൊടി ആണ് ഒരു പാട് രക്തസാക്ഷികള്‍ ആയ സഖാക്കള്‍ ഉയര്‍ത്തിപ്പിടിച്ചു നെഞ്ചോട് ചേര്‍ത്ത് പിടിച്ച കൊടിയാണ് ആയതിനാല്‍ ആ കൊടിപിടിച്ചു താങ്കള്‍ ഇങ്ങനെ കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ ഞങ്ങളെപോലുള്ള സഖാക്കളുടെ മനസിന് വല്ലാത്ത മുറിവേല്‍ക്കുന്നുണ്ട് ക്ഷമക്ക് അതിരുണ്ട് എന്നെ പറയാനുള്ളൂ എന്ന പൊതുവികാരം തന്നെയാണ് അനുഭാവികളില്‍ നിന്ന് ഉയരുന്നത്.
എന്തായാലും സഖാക്കള്‍ ഇതൊക്കെ ഇങ ന് അടുത്ത് എത്തിക്കാതിരിക്കില്ല എന്ന് എത്ര ആത്മ വിശ്വാസത്തോടെയാണ് ഭീമന്‍ രഘു പറയുന്നത്. 3 കോടി പേരൊക്കെ നമ്മളെ കുറിച്ചിങ്ങനെ സംസാരിക്കുന്നത് ചെറിയ കാര്യമാണോ എന്നും ചോദിക്കുന്നതു കേട്ടു.
ഇതിലും ഭീകരമായതൊന്നും പാര്‍ട്ടിക്ക് സംഭവിക്കാതിരിക്കട്ടെ . അപകടം വരുമ്പോ കൂട്ടത്തോടെ എന്നത് ആര്‍ക്കും ബാധകമാണ്. എന്ന വിമര്‍ശിക്കും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
റെജി ലൂക്കോസ് എന്ന പ്രൊഫൈല്‍ ഇത് നിന്ന് വളരെ ശക്തമായി തന്നെ ഭീമന്‍ രാഘവന് എതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട് . അതില്‍ ഇപ്രകാരം പറയുന്നു: കടക്കൂ പുറത്ത്.
ഇല്ലങ്കില്‍ ചവിട്ടി പുറത്താക്കണം ഈ ഇത്തിള്‍ക്കണ്ണിയെ . ഇനി മേലില്‍ ഈ കൈകളില്‍ ഈ ചെങ്കൊടി കാണാന്‍ പാടില്ല. ഇവന് കച്ചവടം ചെയ്യാനുള്ളതല്ല ഈ രക്തപതാക .
ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് ഇയാള്‍ അപമാനവും നാണക്കേടുമായി മാറി.
റെജിയുടെ പോസ്റ്റിനെ കളിയാക്കി കൊണ്ട് എത്തിയിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷ്.ഏത് അണ്ടനും അടകോടനും ചേക്കേറാന്‍ ചാഞ്ഞു കിടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു സ്ഥാനമോഹികള്‍ ഇങ്ങനെ നെഞ്ചും വിരിച്ചു നിന്ന് കോമാളിത്തരം കാണിക്കുമെന്ന് എന്നാണ് പറഞ്ഞിരിക്കുന്നത് . പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
ലൂക്കാച്ചന് ഇള്ളോളം വെളിവ് വന്നു. ഏത് അണ്ടനും അടകോടനും ചേക്കേറാന്‍ ചാഞ്ഞു കിടക്കുന്ന കൊമ്പായി ഈ മന്ദിരം ഇങ്ങനെ നില്ക്കുമ്പോള്‍, അവിടെ ചെന്ന് നാല് സിന്ദാവാ വിളിച്ചാലുടന്‍ കേറി പോരെ എന്നും പറഞ്ഞു പൊടി പിടിച്ചു കിടക്കുന്ന ചെമല ഷാള്‍ ഇട്ട് ആനയിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു സ്ഥാനമോഹികള്‍ ഇങ്ങനെ നെഞ്ചും വിരിച്ചു നിന്ന് കോമാളിത്തരം കാണിക്കുമെന്ന് .
വലിഞ്ഞു കേറി വന്ന മാന്‍ഡ്രേക്ക് പ്രതിമയെ വിളക്ക് കൊടുത്ത് സ്വീകരിച്ച് വേണ്ടാതിടത്ത് വച്ച പോലെ ആയി കേരളാ അന്തംസിന്റെ അവസ്ഥ.
https://www.facebook.com/Malayalivartha