വന്‍ ആരവത്തോടെ ആരാധകര്‍... തലൈവര്‍ 170' ന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തലസ്ഥാനത്തെത്തി....
വന്‍ ആരവത്തോടെ ആരാധകര്‍... തലൈവര്‍ 170' ന്റെ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് തലസ്ഥാനത്തെത്തി....
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലില്‍ വിമാനമിറങ്ങിയ താരത്തെ വന്‍ ആരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
സിനിമയുടെ ചിത്രീകരണത്തിനായി രജനീകാന്ത് അടുത്ത പത്ത് ദിവസം തലസ്ഥാനത്തുണ്ടാകും.ഇതാദ്യമായാണ് തലൈവരുടെ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.
ശംഖുമുഖത്തും, വെള്ളായണി കാര്‍ഷിക കോളേജിലുമായാണ് ചിത്രീകരണം നടക്കുക. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുകയും ചെയ്യും. ലൈക പ്രൊഡക്ഷന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ടി.ജെ ജ്ഞാനവേലാണ്. ജയ് ഭീം എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് അദ്ദേഹം.
"
https://www.facebook.com/Malayalivartha