Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..


ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

09 OCTOBER 2023 10:08 PM IST
മലയാളി വാര്‍ത്ത

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രമായിരുന്നു യാത്ര. ചിത്രത്തില്‍ രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ എത്തിയത് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകര്‍ന്നാടിയപ്പോള്‍ മലയാളികള്‍ ഉള്‍പ്പടെ ചിത്രത്തെ ഏറ്റെടുത്തു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫസ്റ്റ് ലുക് പോസ്റ്ററില്‍ മമ്മൂട്ടിക്കൊപ്പം ജീവയേയും കാണാം. വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി എത്തുന്നത് ജീവയാണ്.

2024 ഫെബ്രുവരി 8 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിലവില്‍ യാത്ര 2വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള ചില സ്റ്റില്ലുകളും മറ്റും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് യാത്ര 2വില്‍ പറയുന്നത്. രാജശേഖര റെഡ്ഡിയുടെ ഏതാനും ഭാഗങ്ങള്‍ അഭിനയിക്കാന്‍ മമ്മൂട്ടിയും ഉണ്ട്. അദ്ദേഹത്തിന്റെ രംഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നാണ് വിവരം.

2019 ഫെബ്രുവരിയില്‍ ആണ് യാത്ര റിലീസ് ചെയ്തത്. ഈ ചിത്രവും സംവിധാനം ചെയ്തത് മഹി വി രാഘവ് ആയിരുന്നു. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാജശേഖര റെഡ്ഡിയുടെ വിയോഗത്തില്‍ നിന്നുമാണ് രണ്ടാം ഭാഗം തുടങ്ങുന്നതെന്നാണ് വിവരം. അങ്ങനെ ആണെങ്കില്‍ പകുതി അടുപ്പിച്ച ഭാഗങ്ങളില്‍ മമ്മൂട്ടി ഉണ്ടാകും. ചിത്രത്തിലേക്കായി 14കോടിയാണ് മമ്മൂട്ടിയുടെ പ്രതിഫലം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2004 മുതല്‍ 2009 വരെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കടപ്പ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു വൈ.എസ്.രാജശേഖര റെഡ്ഢി.(1949-2009) നാല് തവണ ലോക്‌സഭാംഗം, രണ്ട് തവണ ആന്ധ്ര പി.സി.സി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു...  (17 minutes ago)

ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 22, 23 തിയതികളില്‍ റഷ്യ സന്ദര്‍ശിക്കും.... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അടക്കം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും  (29 minutes ago)

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആദ്യമായി വനിതാ ചെഴ്‌സണ്‍ തെരഞ്ഞെടുക്കപ്പെട്ടു...  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്...  (55 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു  (1 hour ago)

പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന  (1 hour ago)

യാത്രക്കാർ പാസ്പോർട്ടിന് പകരം മുഖം കാണിച്ചാൽ മതി, ഇനി വേഗത്തിൽ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം, പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായി...  (7 hours ago)

സൗദിയുടെ രണ്ടുംകൽപ്പിച്ച നീക്കം, സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ സ്വദേശിവത്കരണ നിരക്ക് കൂട്ടും, പണി തെറിക്കുമെന്ന ഭീതിയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ...!!!  (8 hours ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം; പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (15 hours ago)

എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്  (15 hours ago)

തലവന്മാർ വാഴാത്ത ഹമാസ്... മുന്നറിയിപ്പുമായി ഇറാൻ; ഒന്നുകിൽ ജയം, അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും...  (15 hours ago)

ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പ്രസ്താവനയുമായി ഇറാൻ... ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പ്രസ്താവനയുമായി ഇറാൻ. പലസ്തീൻ വിമോചനത്തിനായി രംഗത്തിറങ്ങുന  (15 hours ago)

.ഭീഷണി വീണ്ടും  (15 hours ago)

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം....  (15 hours ago)

Lady-Justice കണ്ണുതുറന്ന് നീതിദേവത  (15 hours ago)

Malayali Vartha Recommends