കയറിപ്പിടിച്ചവന്റെ കരണക്കുറ്റി തകര്‍ത്തു
തന്നെ കയറിപ്പിടിച്ചവനെ ശരിക്കും പെരുമാറിയെന്ന് നടി ഭാമ. ഷിംലയില്‍ ഷൂട്ടിങിന് പോകുമ്പോഴാണ് ഒരുത്തന്‍ കയറി പിടിക്കാന്‍ ശ്രമിച്ചത്. കയറിപ്പിടിച്ചവന്റെ കരണത്തടിച്ചുവെന്നും ഭാമ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മംഗളത്തിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം
തനിച്ച് യാത്ര ചെയ്യുന്നതിഷ്ടമാണോ?
അതിരാവിലെയും വൈകിട്ടും തനിച്ച് യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. വെട്ടം വീണാല്‍ യാത്രയുടെ രസം പോകും. ഇരുട്ടിന്റെ നിഴലില്‍ വേണം യാത്രചെയ്യാന്‍.
ഡ്രൈവിംഗ് നേരത്തെ പഠിച്ചിരുന്നെങ്കിലും കഴിഞ്ഞവര്‍ഷമാണ് ലൈസന്‍സ് എടുക്കാന്‍ സാധിച്ചത്. ലൈസന്‍സ് കിട്ടിയപ്പോള്‍ ഒരു ജേതാവിനെപ്പോലെയാണ് തോന്നിയത്.ആരെയും ആശ്രയിക്കാതെ സ്വയം കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണ്. ഇപ്പോള്‍ രാത്രി എട്ടു മണി കഴിയുമ്പോള്‍ വണ്ടിയും എടുത്ത് ടൗണിലൂടെ യാത്ര ചെയ്യും. നൈറ്റ് ഡ്രൈവ് എനിക്കൊരു ഹോബിയായി കഴിഞ്ഞു.യാത്ര മാത്രമല്ല എല്ലകാര്യങ്ങളും സ്വന്തമായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് .
ഷൂട്ടിംഗിന് പോകുന്നത് തനിച്ചാണോ?
ഇടയ്ക്ക് അമ്മ വരും. അമ്മയില്ലെങ്കില്‍ ഒരു സ്ത്രീയുണ്ട് ഒപ്പം. മാത്രമല്ല മേയ്ക്കപ്പ്മാന്‍, ഹെയര്‍ ഡ്രസ്സര്‍, ഒരു അസിസ്റ്റന്റ് തുടങ്ങി മൂന്നു സ്റ്റാഫുണ്ട്. അമ്മയ്ക്ക് അമ്മയുടേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലോ. അതുകൊണ്ട് മിക്കവാറും ഞാനും സ്റ്റാഫുകളും ആയിരിക്കും ഷൂട്ടിംഗിന് പോകുന്നത്.
ഒരിക്കല്‍ ദര്‍ഭി എന്ന കന്നടസിനിമയുടെ ചിത്രീകരണത്തിനുവേണ്ടി ഷിംലയില്‍ പോയി. റോഡില്‍ വച്ചായിരുന്നു ആദ്യസീന്‍. തിരക്കേറിയ സ്ഥലം. അവിടെ നമ്മളെ തിരിച്ചറിയുന്ന ആരുമില്ലല്ലോ. ഇടവേള സമയത്ത് ഞാന്‍ റോഡിലൂടെ വെറുതെ നടക്കും. അസിസ്റ്റന്റ് പറഞ്ഞു 'ഞാനും വരാം കൂടെ.' 'ഇവിടെ എന്തു പേടിക്കാന്‍' എന്നു പറഞ്ഞ് കൂളായി നടക്കുകയാണ്. റോഡിന്റെ സൈഡില്‍ നിന്ന് കാഴ്ചകള്‍ കാണുകയാണ്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കോണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ കഴുത്തില്‍ എന്തോ വന്നു വീണപോലെ. പിന്നിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കഴുത്തില്‍ പിടിച്ചതാണ്. 'എന്താടാ നീ കാണിച്ചത്' എന്നു ചോദിച്ചപ്പോള്‍ 'എന്റെ പെങ്ങളാണെന്ന് കരുതി' എന്നു പറഞ്ഞ് അയാള്‍ പരുങ്ങി. ഒട്ടും മടിച്ചില്ല. അവന്റെ കരണം നോക്കി ഒരടി കൊടുത്തു.
'പെങ്ങളാണെങ്കില്‍ നീ അങ്ങനെയാണോടാ ചെയ്യുന്നത്' എന്നു ചോദിച്ച് ഞാന്‍ ബഹളം വച്ചു. ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടി. ഡയറക്ടറും ക്യാമറാമാനും എന്റെ സ്റ്റാഫും എല്ലാവരും കൂടി അവനെ നന്നായി കൈകാര്യം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha