Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..


ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...

നയന്‍താരയുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 9 സ്‌കിന്നിന് പിന്തുണയുമായി സാമന്ത

12 OCTOBER 2023 09:27 PM IST
മലയാളി വാര്‍ത്ത

നടി നയന്‍താരയുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ '9 സ്‌കിന്‍' എന്ന സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ പ്രിയപ്പെട്ട കൂട്ടുകാരിയായ നയന്‍താരയ്ക്ക് പിന്തുണ നല്‍കി രംഗത്തുവന്നിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. 9 സ്‌കിന്‍ സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നങ്ങള്‍ എല്ലാം തന്നെ കയ്യോടെ വാങ്ങിച്ചിരിക്കുകയാണ് താരം. ഇതിന്റെ ചിത്രം സാമന്ത തന്നെ പങ്കുവെയ്ക്കുകയയും ചെയ്തു. സാമന്തയ്ക്ക് നന്ദി പറഞ്ഞ് നയന്‍താര പങ്കുവെച്ച ഇന്‍സ്റ്റ സ്റ്റോറിയും വൈറലായിക്കഴിഞ്ഞു. നയന്‍താരയുടെ അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ് സാമന്ത.

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത 'കാത്തുവാക്കുള രണ്ട് കാതല്‍' എന്ന ചിത്രത്തിനിടയിലാണ് നയന്‍താര-സാമന്ത സൗഹൃദം ദൃഢമായത്. ഷൂട്ടിനിടെ സാമന്തയ്ക്ക് നയന്‍താര നല്‍കിയ മനോഹരമായൊരു സമ്മാനവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'പ്രിയപ്പെട്ട ഖദീജയ്ക്ക്, കണ്‍മണി' എന്ന കുറിപ്പിനൊപ്പം മനോഹരമായൊരു കമ്മലാണ് അന്ന് നയന്‍താര സാമന്തയ്ക്ക് നല്‍കിയത്. കൂടാതെ നയന്‍താരയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് സാമന്തയും സോഷ്യന്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. 'തങ്ങളുടെ സൗഹൃദം വളരെ സ്പെഷ്യലാണ്. അവള്‍ സോഷ്യല്‍ മീഡിയയിലില്ല, പക്ഷേ അവള്‍ അവളുടെ സ്നേഹം നല്‍കും,'-എന്നായിരുന്നു സാമന്ത കുറിച്ചത്.

അടുത്തിടെയാണ് നയന്‍താരയുടെ '9 സ്‌കിന്‍' എന്ന സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നങ്ങള്‍ ലോഞ്ച് ചെയ്തത്. അഞ്ച് ഉത്പന്നങ്ങളാണ് 9 സ്‌കിന്‍ ലോഞ്ച് ചെയ്ത് വില്‍പ്പന ആരംഭിച്ചത്. ഇതിന്റെ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ് നയന്‍താരയും. ഓണ്‍ലൈനിലും 9 സ്‌കിന്‍ ഉത്പ്പന്നങ്ങള്‍ എത്തിച്ചിട്ടുണ്ട്.

ജവാന്റെ റിലീസിനും 9 സ്‌കിന്‍ ഉത്പ്പന്നങ്ങളുടെ ലോഞ്ചുമായി ബന്ധപ്പെട്ടാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചത്. തന്റെയും വിഘ്നേഷിന്റെയും ആറ് വര്‍ഷത്തെ പരിശ്രമഫലമാണ് 9 സ്‌കിന്‍ എന്നും പ്രകൃതിദത്തമായ വസ്തുക്കളും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ ഓരോ ഉത്പന്നങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്നും പ്രമോഷന്‍ സമയത്തും പ്രൊഡക്ട് ലോഞ്ചിംഗ് സമയത്തും നയന്‍താര പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി....സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (24 minutes ago)

വീണ്ടും കൂട്ടയടി... എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി; എല്ലാം ദിവ്യയ്ക്ക് എതിര്  (34 minutes ago)

വജ്രായുധം പുറത്ത് വരും... പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍; സരിനെ മുന്നില്‍ നിര്‍ത്തി പട നയിക്കും  (38 minutes ago)

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്ക്  (46 minutes ago)

കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍....  (1 hour ago)

ഉംറ സംഘങ്ങള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലിചെയ്തുകൊണ്ടിരിക്കെ മക്കയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി  (1 hour ago)

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു...  (1 hour ago)

ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 22, 23 തിയതികളില്‍ റഷ്യ സന്ദര്‍ശിക്കും.... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അടക്കം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആദ്യമായി വനിതാ ചെഴ്‌സണ്‍ തെരഞ്ഞെടുക്കപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു  (2 hours ago)

പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന  (2 hours ago)

യാത്രക്കാർ പാസ്പോർട്ടിന് പകരം മുഖം കാണിച്ചാൽ മതി, ഇനി വേഗത്തിൽ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം, പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായി...  (9 hours ago)

സൗദിയുടെ രണ്ടുംകൽപ്പിച്ച നീക്കം, സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ സ്വദേശിവത്കരണ നിരക്ക് കൂട്ടും, പണി തെറിക്കുമെന്ന ഭീതിയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ...!!!  (9 hours ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം; പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (16 hours ago)

Malayali Vartha Recommends