Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..


ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...

രോഗലക്ഷണങ്ങൾ അവഗണിച്ചു:- ഇപ്പോള്‍ വീണ്ടും ആ വില്ലന്‍ എന്നെ കീഴടക്കിയിരിക്കുകയാണ്; ആശുപത്രിക്കിടക്കയിൽ മുന്നറിപ്പ് നൽകി ബീന ആന്റണി...

13 OCTOBER 2023 04:54 PM IST
മലയാളി വാര്‍ത്ത

സിനിമാ സീരിയല്‍ താരങ്ങളായി മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. വര്‍ഷങ്ങളായി അഭിനയ രംഗത്തുളള ഇരുവരും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മാതൃകാപൂർണ്ണമായ ദാമ്പത്യം നയിക്കുന്ന ഇവർ സോഷ്യൽ മീഡിയയിലും സജീവമാണ്. വളരെ കുറച്ച് നാളുകളെയായുള്ളു ബീന ആന്റണി സോഷ്യൽ‌മീഡിയയിൽ സജീവമാകാൻ തുടങ്ങിയിട്ട്.

മകൻ ആരോമലാണ് സോഷ്യൽമീഡിയ ഹാൻഡ്ലിങ് ബീനയ പഠിപ്പിച്ചത്. ഫോട്ടോഷൂട്ടും റീൽസും എല്ലാമായി ബീന ആന്റണി സജീവമാണ്. എന്നാൽ താരം കുറച്ച് മുമ്പ് പങ്കുവെച്ചൊരു വീഡിയോയാണ് ആരാധകരിൽ ആശങ്ക നിറച്ചിരിക്കുന്നത്. ആശുപത്രി കിടക്കിയിൽ കയ്യിൽ കനുലയുമായി അവശതയോടെ കിടക്കുന്ന ബീന ആന്റണിയെയാണ് വീഡിയോയിൽ കാണുന്നത്.

എന്തുകൊണ്ടാണ് തന്നെ വളരെ പെട്ടന്ന് ആശുപത്രിയിൽ അഡ്മിറ്റാക്കിയത് എന്നത് സംബന്ധിച്ച് തന്റെ ആരാധകർക്ക് വീഡിയോയിലൂടെ വിശദീകരണം നൽകുന്നുമുണ്ട് ബീന ആന്റണി. പൊതുവെ എനർജറ്റിക്കായി കാണപ്പെടാറുള്ള ബീന ആന്റണിക്ക് എന്ത് സംഭവിച്ചുവെന്നായിരുന്നു ആരാധകർക്കും പ്രേക്ഷകർക്കും അറിയേണ്ടിയിരുന്നത്.

ചുമ കാര്യമാക്കാതെ കൊണ്ട് നടന്നതിനാൽ ന്യുമോണിയയായി മാറി എന്നാണ് പുതിയ വീഡിയോയിൽ ബീന ആന്റണി പറഞ്ഞത്. തന്നെ ന്യുമോണിയ എന്ന വില്ലൻ കീഴടക്കിയെന്നും അതുകൊണ്ട് തന്നെ കുറച്ച് ദിവസത്തേക്ക് റെസ്റ്റിലായിരിക്കുമെന്നും ബീന ആന്റണി വ്യക്തമാക്കി. തമ്പ്‌നെയില്‍ കണ്ട് ആരും ഒന്നും പ്രഡിക്ട് ചെയ്യല്ലേ... ഒന്നുമില്ല ചെറിയ ന്യൂമോണിയ. ഞാന്‍ പെട്ടു. എല്ലാവരും ശ്രദ്ധിക്കണമെന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ അസുഖത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ചുമയും കഫക്കെട്ടുമൊക്കെയാണെങ്കിലും ചുമ്മാ കിടക്കട്ടെ ഒരു റീല്‍. ജഗദീഷേട്ടന്റെ ഗാനങ്ങളില്‍ ഇഷ്ടപ്പെട്ട ഗാനമാണെന്ന് പറഞ്ഞായിരുന്നു ബീന കഴിഞ്ഞ ദിവസം റീല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായപ്പോൾ ന്യുമോണിയ വരാൻ സാധ്യതയുണ്ടെന്ന് പലരും മുന്നറിയിപ്പ് നൽകി. അതിനുശേഷം നടിക്ക് മാരകമായ അസുഖം ബാധിച്ചുവെന്ന തരത്തിൽ വരെ ചില വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിലൊന്നും സത്യമില്ലെന്നും ചുമ ശ്രദ്ധിക്കാതെ ന്യുമോണിയയായി മാറിയതാണെന്നും ഭയപ്പെടാനില്ലെന്നും ബീന ആന്റണി പുതിയ വീഡിയോയിൽ പറഞ്ഞു. '

കഴിഞ്ഞ ദിവസം ഞാനൊരു റീല്‍ ഇട്ടിരുന്നു. കഫക്കെട്ടും ചുമയും കാരണം നല്ലൊരു പണി കിട്ടിയെന്ന് പറഞ്ഞിരുന്നു. ചേച്ചി ന്യൂമോണിയ ആവുമെന്ന് ചിലരൊക്കെ അന്ന് മുന്നറിയിപ്പ് തന്ന് പറഞ്ഞിരുന്നു. മുമ്പ് ഒരിക്കൽ ന്യൂമോണിയ വന്നത് ഇപ്പോഴും ആലോചിക്കാന്‍ വയ്യ. ഇപ്പോള്‍ വീണ്ടും ആ വില്ലന്‍ എന്നെ കീഴടക്കിയിരിക്കുകയാണ്. അഞ്ച് ദിവസത്തെ റെസ്റ്റാണ് പറഞ്ഞിട്ടുള്ളത്. ആന്റിബയോട്ടിക്ക് എടുത്തിരുന്നു. ടെസ്റ്റ് ചെയ്തപ്പോഴാണ് കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞത്. ഇഞ്ചക്ഷനും കാര്യങ്ങളുമൊക്കെയുണ്ട്.

ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോഴത്തെ ചുമ ആരും അത്ര നിസാരമായി കാണരുത്. പൊടിക്കൈകളൊന്നും ചെയ്ത് നില്‍ക്കരുത്. എക്‌സ്‌റേയോ സ്‌കാനോ എന്താണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നതെന്ന് വെച്ചാല്‍ എടുക്കുക. സ്‌കാനിംഗിന് ശേഷമാണ് എനിക്ക് ന്യൂമോണിയ ആണെന്നറിഞ്ഞത്. എന്തായാലും കുറച്ച് ദിവസം ഞാന്‍ റെസ്‌റ്റെടുക്കാന്‍ പോവുകയാണ്. 

എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്നും', പറഞ്ഞാണ് ബീന ആന്റണി വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ വൈറലായതോടെ എല്ലാം പെട്ടെന്ന് മാറുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് ആശംസിച്ച് സീരിയൽ താരങ്ങളും ആരാധകരും എല്ലാം കമന്റുകൾ കുറിച്ചു. 

1991ൽ അഭിനയരംഗത്തേക്ക് എത്തിയ ബീന ആന്റണി ഈ രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും നായികയായി മാത്രമല്ല ഹാസ്യ താരമായും വില്ലത്തിയായുമെല്ലാം ബീന സ്‌ക്രീനിൽ തിളങ്ങുന്നുണ്ട്. ശരിക്കും പറഞ്ഞാൽ ടെലിവിഷൻ രംഗത്ത് ബീന കൈവെക്കാത്ത വേഷങ്ങൾ ഒന്നുമില്ലെന്ന് വേണം പറയാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി....സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (25 minutes ago)

വീണ്ടും കൂട്ടയടി... എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി; എല്ലാം ദിവ്യയ്ക്ക് എതിര്  (35 minutes ago)

വജ്രായുധം പുറത്ത് വരും... പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍; സരിനെ മുന്നില്‍ നിര്‍ത്തി പട നയിക്കും  (39 minutes ago)

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്ക്  (47 minutes ago)

കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍....  (1 hour ago)

ഉംറ സംഘങ്ങള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലിചെയ്തുകൊണ്ടിരിക്കെ മക്കയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി  (1 hour ago)

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു...  (1 hour ago)

ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 22, 23 തിയതികളില്‍ റഷ്യ സന്ദര്‍ശിക്കും.... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അടക്കം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആദ്യമായി വനിതാ ചെഴ്‌സണ്‍ തെരഞ്ഞെടുക്കപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ക്ഷേത്രക്കുളക്കടവില്‍ നിന്ന് മുഖം കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു  (2 hours ago)

പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന  (2 hours ago)

യാത്രക്കാർ പാസ്പോർട്ടിന് പകരം മുഖം കാണിച്ചാൽ മതി, ഇനി വേഗത്തിൽ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം, പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായി...  (9 hours ago)

സൗദിയുടെ രണ്ടുംകൽപ്പിച്ച നീക്കം, സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ സ്വദേശിവത്കരണ നിരക്ക് കൂട്ടും, പണി തെറിക്കുമെന്ന ഭീതിയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ...!!!  (9 hours ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം; പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (16 hours ago)

Malayali Vartha Recommends