നടന് ഇന്ദ്രന്‍സിന് ശ്രീശാരദാംബ പുരസ്കാരം...
ശിവഗിരിമഠത്തിന്റെ ശ്രീശാരദാംബ പുരസ്കാരത്തിന് സിനിമാനടന് ഇന്ദ്രന്‍സ് അര്‍ഹനായി. വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനാവുകയും ചെയ്ത ഇന്ദ്രന്‍സിന് മലയാള സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു. ശിവഗിരി ശാരദാസന്നിധിയിലെ നവരാത്രിമണ്ഡപത്തില്‍ സ്വാമി സച്ചിദാനന്ദ പുരസ്കാരം നല്‍കും.
https://www.facebook.com/Malayalivartha