സാന്ത്വനം സീരിയലിന്റെ സംവിധായകന് ആദിത്യന് അന്തരിച്ചു...ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം,
സാന്ത്വനം സീരിയലിന്റെ സംവിധായകന് ആദിത്യന് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഇന്നലെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യനെ കഠിനമായ നെഞ്ചുവേദനയെത്തുടര്‍ന്ന് രാത്രി രണ്ടുമണിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.
കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന് പേയാടിന് സമീപം വിട്ടിയത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.
അതേസമയം സാന്ത്വനത്തിന് പുറമേ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയ വാനമ്പാടി, ആകാശദൂത് തുടങ്ങിയ ഹിറ്റ് സീരിയലുകളുടെയും സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. റേറ്റിംഗിലും ഏറെ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ സീരിയലുകള്‍.
സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനകള്‍ക്കിടെയാണ് ആദിത്യനെ വിധി തട്ടിയെടുത്തത്..സിനിമാ- ടെലിവിഷന്‍ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ് .
https://www.facebook.com/Malayalivartha