ആഡംബര എസ്യുവിയായ ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍ 130 എച്ച.്എസ്.ഇ. സ്വന്തമാക്കി അമിതാഭ് ബച്ചന്...
ആഡംബര എസ്യുവിയായ ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍ 130 എച്ച.്എസ്.ഇ. സ്വന്തമാക്കി അമിതാഭ് ബച്ചന്. ഈ വര്‍ഷം മാര്‍ച്ചിലാണ് ലാന്‍ഡ് റോവര്‍ അവരുടെ ഏറ്റവും പുതിയ മോഡലായ ഡിഫന്‍ഡര്‍ 130 ഇന്ത്യയില്‍ അവതരിപ്പിച്ചത്.
1.30 കോടി രൂപയുടെ സെഡോണ റെഡ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം വാങ്ങിയത്. എച്ച്.എസ്.ഇ, എക്സ് എന്നിങ്ങനെ രണ്ട് മോഡലുകളില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് ഡിഫന്‍ഡര്‍ വിപണിയില്‍ ഉള്ളത്.
യാത്ര സുഗമമാക്കാനുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. സ്റ്റെലിഷ് സീറ്റുകള്‍, ഡാഷ് ബോര്‍ഡുകള്‍, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്യാമറകള്‍, എന്നിങ്ങനെ ഒട്ടനവധി ഫീച്ചറുകളാണ് ഡിഫന്‍ഡറിന്റെ അകത്തും പുറത്തുമായി ഒരുക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha