ബാലമണി ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു.... ഭക്ഷണം കഴിക്കാന്‍ കയറിയ കടയുടമയ്ക്ക് താന്‍ നവ്യ നായറെന്ന് തെളിയിച്ചുകൊടുക്കുന്ന താരം
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നവ്യ നായര്‍. വിവാഹശേഷം അഭിനയത്തില്‍ നിന്ന് താരം ഇടവേളയെടുത്തിരുന്നു. പിന്നീട് ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവും താരം നടത്തിയിരുന്നു. ഇപ്പോഴിതാ നവ്യ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭക്ഷണം കഴിക്കാന്‍ കയറിയ കടയുടമയ്ക്ക് താന്‍ നവ്യ നായറെന്ന് തെളിയിച്ചുകൊടുക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുന്നത്. മറയൂരുള്ള രേവതിക്കുട്ടി എന്ന ചായക്കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു നവ്യയും സുഹൃത്തുക്കളും.
ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് പരിചയമുണ്ടോ കടയുടമയോട് സുഹൃത്തുക്കള്‍ ചോദിക്കുന്നത്. എന്നാല്‍ ആരാണ് എന്നതിനെ കുറിച്ച് ലീല എന്ന കടയുമയ്ക്ക് ആദ്യം മനസിലായില്ല. ഇതിന് പിന്നാലെ താന്‍ ആരാണെന്ന് മനസിലാക്കി കൊടുക്കുന്ന രസകരമായ വീഡിയോയാണ് നവ്യ പങ്കുവെച്ചിട്ടുള്ളത്.
എന്നെപ്പോലെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ ചേച്ചി എന്ന് നവ്യ ചോദിച്ചപ്പോള്‍ കണ്ടിട്ടുണ്ട്, പക്ഷേ ആരാണെന്ന് മനസ്സിലാകുന്നില്ല എന്നാണ് മറുപടി പറഞ്ഞത്. ചേച്ചി സിനിമയില്‍ എന്നെപ്പോലെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് നവ്യ ആവര്‍ത്തിച്ച് ചോദിച്ചു. ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു ചേച്ചിയുടെ മറുപടി. തുടര്‍ന്ന് നവ്യ നന്ദനം സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. കണ്ടിട്ടുണ്ട് എന്ന് ചേച്ചി മറുപടി പറഞ്ഞു.
എന്നാല്‍ അതിലെ ബാലാമണിയെ ഓര്‍ത്തു നോക്കൂ എന്നെപ്പോലെ അല്ലേ എന്ന് നവ്യ ചോദിച്ചു. ''അയ്യോ ശരിക്കും ബാലാമണി ആണോ?'' എന്നായിരുന്നു ചേച്ചിയുടെ ആകാംക്ഷ. ''ഞാന്‍ നവ്യ നായര്‍ ആണ് ചേച്ചി'' എന്ന് നവ്യയും പറഞ്ഞു. നവ്യ പങ്കുവെച്ച ഈ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha