Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..


ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...


ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍...ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം... ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്... അവസാനത്തെ ഡ്രോൺ ദൃശ്യങ്ങൾ...

വിമര്‍ശിക്കുന്നവര്‍ താന്‍ പറയുന്നത് കേള്‍ക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല... വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലെന

02 NOVEMBER 2023 11:45 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ലെന. അടുത്തിടെ ലെനയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പൂര്‍വ ജന്മത്തെ കുറിച്ച് ഓര്‍മയുണ്ടെന്നും അന്ന് താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും പറയുന്ന ലെനയുടെ വീഡിയോയായിരുന്നു ഇത്. ലെനയുടെ ഈ വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആശാസ്ത്രീയമായ കാര്യങ്ങളാണ് ലെന പറയുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു. ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ലെന. വിമര്‍ശിക്കുന്നവര്‍ താന്‍ പറയുന്നത് കേള്‍ക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല എന്നാണ് ലെന പറയുന്നത്.

ലെനയുടെ വാക്കുകള്‍ ഇങ്ങനെ...

'ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒന്നും രാഷ്ട്രീയപരവുമല്ല മതപരവുമല്ല. ഒരു മതത്തെയും പിന്തുടരാത്ത ഒരാളാണ് ഞാന്‍. എന്നാല്‍ എല്ലാ മതക്കാരും എന്റെ ഫാമിലിയില്‍ തന്നെയുണ്ട്. എല്ലാ മതങ്ങളുടെയും മതക്കാരുടെയും സൗഹാര്‍ദം കണ്ട് വളര്‍ന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടാണ് എനിക്ക് വീണ്ടും ഈ കാര്യത്തെക്കുറിച്ച് കൂടുതല്‍ കൗതുകം തോന്നിയത്. എന്തിനാണ് പല മതങ്ങള്‍, എല്ലാം ഒന്നിലേക്ക് തന്നെയല്ലേ എത്തുന്നതെന്ന ചിന്തയില്‍ നിന്നാണ് എന്റെ ഈ അന്വേഷണം.

മുന്‍ ജന്മത്തെ കുറിച്ച് പറയുമ്പോള്‍, ആദ്യം നമുക്കൊരു ഐഫോണ്‍ 5 ഉണ്ടായിരുന്നു, അന്ന് നമ്മള്‍ അതിലെ ഫോട്ടോസ് സ്റ്റോര്‍ ചെയ്യാന്‍ ഒരു ഐ ക്ലൗഡ് ആരംഭിച്ചു. കാലങ്ങള്‍ക്കിപ്പുറം ഐ ഫോണ്‍ 15 ല്‍ എത്തി നില്‍ക്കുമ്പോള്‍ ആ ക്ലൗഡ് സ്റ്റോറേജ് തന്നെയാണ് നമ്മള്‍ ഉപയോഗിക്കുക. ഒരു പുതിയ ഫോണ്‍ ആണെന്ന് കരുതി എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ട ആവശ്യമില്ല. അതിനുള്ളിലെ സാധനങ്ങള്‍ വികസിച്ചു കൊണ്ടേയിരിക്കും. ഈ ഫോണുകളാണ് നമ്മുടെ ശരീരങ്ങള്‍, ഈയൊരു കണക്ഷനാണ് അതിനെ ഒരേ ഫോണുകള്‍ ആകുന്നത്.

അങ്ങനെയാണ് മുന്‍ ജന്മവും. മനസിന് ശരീരവുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ നമുക്കെല്ലാവര്‍ക്കും ഒരു കഴിഞ്ഞക്കാല ജീവിതമുണ്ട്. കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. 63 വയസ്സ് വരെ ജീവിച്ചിരുന്നു. എന്നെ വിമര്‍ശിക്കുന്നവര്‍ ഞാന്‍ പറയുന്നത് കേള്‍ക്കണമെന്ന് എനിക്ക് ഒരു നിര്‍ബദ്ധവുമില്ല. അവരിത് മറന്ന് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, ഞാന്‍ ആരുടേയും വീട്ടില്‍ അതിക്രമിച്ച് കയറിയിട്ടല്ലല്ലോ ഇതൊക്ക പറയുന്നത്' ലെന പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാർ പാസ്പോർട്ടിന് പകരം മുഖം കാണിച്ചാൽ മതി, ഇനി വേഗത്തിൽ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം, പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായി...  (6 hours ago)

സൗദിയുടെ രണ്ടുംകൽപ്പിച്ച നീക്കം, സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ സ്വദേശിവത്കരണ നിരക്ക് കൂട്ടും, പണി തെറിക്കുമെന്ന ഭീതിയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ...!!!  (6 hours ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം; പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (13 hours ago)

എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്  (13 hours ago)

തലവന്മാർ വാഴാത്ത ഹമാസ്... മുന്നറിയിപ്പുമായി ഇറാൻ; ഒന്നുകിൽ ജയം, അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും...  (13 hours ago)

ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പ്രസ്താവനയുമായി ഇറാൻ... ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പ്രസ്താവനയുമായി ഇറാൻ. പലസ്തീൻ വിമോചനത്തിനായി രംഗത്തിറങ്ങുന  (13 hours ago)

.ഭീഷണി വീണ്ടും  (13 hours ago)

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം....  (14 hours ago)

Lady-Justice കണ്ണുതുറന്ന് നീതിദേവത  (14 hours ago)

എ ഡി എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷത്തിന് നീക്കവുമായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ  (14 hours ago)

സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍; അപമര്യാദയായി പെരുമാറി എന്ന കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേന്ദ്രമന്ത്ര  (14 hours ago)

AIR INDIA അന്വേഷണം തുടങ്ങി  (14 hours ago)

ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോൾ തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്തു; അപകടത്തിന് ശേഷം തന്നെ ആരും തിരിഞ്ഞ് നോക്കിയില്ല;- പേർളിയുടെ വെളിപ്പെടുത്തൽ...  (14 hours ago)

BIHAR അന്വേഷണം തുടങ്ങി ...  (14 hours ago)

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും എന്ന് മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 22 വരെ മത്സ്യബന്ധനത്തിന് വിലക്ക്....  (14 hours ago)

Malayali Vartha Recommends