സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമം സന്ദര്‍ശിച്ച് മോഹന്‍ലാല്‍
ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമം സന്ദര്‍ശിച്ച് മോഹന്‍ലാല്‍. പ്രദീപ് നമ്ബ്യാര്‍, സജീവ് സോമന്, എഴുത്തുകാരന് ആര്. രമാനന്ദ് എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം നടത്തിയത്. ആശ്രമത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും രാമാനന്ദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
സ്വാമിയോടു സംസാരിക്കുകയും അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കുമൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെ ചിത്രങ്ങളില്‍ കാണാം.
പുതിയ ചിത്രമായ എമ്ബുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് താരം ആശ്രമ സന്ദര്‍ശനം നടത്തിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്റെ ചിത്രീകരണം കഴിഞ്ഞ മാസം ഡല്‍ഹിയിലും ലഡാക്കിലുമായി ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha