3 ഗുരുവായൂര്‍ ദര്‍ശനങ്ങള്‍... ദിലീപ്, കാവ്യ, മഞ്‌ജു വാര്യര്‍
ദിലീപിന് പുറകേ മഞ്‌ജു വാര്യരും ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി. കഴിഞ്ഞയാഴ്‌ച ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്നത് ഏറെ ചര്‍ച്ചചെയ്‌തിരുന്നു. മകള്‍ മീനാക്ഷിയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ ദിലീപ് തുലാഭാരം വഴിപാടും നടത്തി. വെണ്ണകൊണ്ട് രണ്ടുതവണ തുലാഭാരം നടത്തിയശേഷം കദളിപ്പഴംകൊണ്ടും പഞ്ചസാരകൊണ്ടും തുലാഭാരം നടത്തി. മകള്‍ മീനാക്ഷിയ്ക്കും പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി.
ദിലീപും മഞ്‌ജുവും വേര്‍പിരിയാന്‍ പരസ്‌പരധാരണയിലെത്തിയെന്നും മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണെന്നും മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തതാണ്.
ദിലീപ് ഗുരുവായൂര്‍ നടയില്‍ എത്തി ഒരാഴ്‌ച കഴിയും മുമ്പേ മഞ്‌ജു വാര്യരും അമ്മയോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തി. ബുധനാഴ്ച മുഴുവന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഞ്ജുവാര്യര്‍ പ്രാര്‍ഥനയിലായിരുന്നു. തൊഴുതും നാരായണീയനാമജപവുമായി ഒരു ദിവസം മുഴുവന്‍ മഞ്ജുവാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ അമ്മ ഗിരിജക്കൊപ്പം ക്ഷേത്രത്തിലെത്തിയ മഞ്ജു ബുധനാഴ്ച പുലര്‍ച്ചെ നിര്‍മാല്യദര്‍ശനവും വാകച്ചാര്‍ത്തും തൊഴുതു. തുടര്‍ന്ന് ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയും തൊഴുത് വിളക്കെഴുന്നള്ളിപ്പിനും തൃപ്പുകയ്ക്കും ശേഷം ക്ഷേത്രനട അടച്ചതിനുശേഷമാണ് മടങ്ങിയത്.
ഗുരുവായൂര്‍ നടയില്‍ നൃത്തം ചെയ്‌തതോടെയാണ് മഞ്‌ജു വാര്യര്‍ വീണ്ടും സിനിമയിലേക്ക് വരുന്നെന്ന വാര്‍ത്തകള്‍ വന്നത്.
ഏതായാലും ഇവരുടെ ക്ഷേത്ര ദര്‍ശനത്തിന് ഒരുവര്‍ഷം മുമ്പ്, മായാമോഹിനിയുടെ റിലീസിംഗ് സമയത്ത് ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ സന്ദര്‍ശിച്ചതും ഇപ്പോള്‍ വാര്‍ത്തയാകുന്നു. ആ വാര്‍ത്ത കൂടി വായിക്കുക
ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ക്ഷേത്രത്തില്‍
സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഇരുവരെയും ദേവസ്വം ഭരണസമിതി അംഗം എന്‍. രാജു സ്വീകരിച്ചു.
രാവിലെ ഉഷപ്പൂജ നടതുറന്ന സമയത്തായിരുന്നു ദര്‍ശനം. ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം വെണ്ണകൊണ്ട് തുലാഭാരം നടത്തി.
72 കിലോ വെണ്ണയുടെ വിലയായി 10080 രൂപ ദേവസ്വത്തിലടച്ചു. രാമുകാര്യാട്ട് അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് കാവ്യ ഗുരുവായൂരിലെത്തിയത്. കാവ്യാ മാധവന്‍ സോപാനത്തില്‍ കദളിക്കുല സമര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha
പതിനാലു വര്‍ഷത്തെ താരദാമ്പത്യത്തിന് അന്ത്യം ; ദിലീപും മഞ്‌ജുവും വേര്‍പിരിഞ്ഞു, മീനാക്ഷി അച്ഛനൊപ്പം
https://www.facebook.com/Malayalivartha