ഞങ്ങള്‍ കണ്ണൂരുകാര്‍ക്ക് ഏറ്റവും പ്രധാനം ഭക്ഷണമാണ്....ഡെലിവറിയ്ക്ക് ശേഷം ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്ന ചോദ്യത്തിന് മറുപിയുമായി ഷംന കാസിം
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഷംന കാസിം ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഷംന കാസിമിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ഡെലിവറിയ്ക്ക് ശേഷം ആലിയ ഭട്ടിനെ പോലെ മെലിഞ്ഞാല്‍ എന്താ എന്ന ചോദ്യങ്ങളാണ് താന്‍ കേള്‍ക്കാറുള്ളതെന്ന് പറയുകയാണ് ഷംന കാസിം. എല്ലാ നടിമാരേയും പോലെ തനിക്കിനി മെലിയാന്‍ സാധിക്കുമോ എന്ന പേടിയാണ് ഇപ്പോഴുള്ളതെന്നും താരം പറഞ്ഞു. 'എല്ലാ നടിമാരെയും പോലെ എനിക്ക് സാധിക്കുമോന്ന് അറിയില്ല. അതാണ് തന്റെ പേടി' ഷംന കാസിം പറഞ്ഞു.
'തടി കുറയ്ക്കുന്നതിനെ പറ്റി പലരും സംസാരിക്കുന്നതിനിടയില്‍ എന്റെ ഡെലിവറി ഇപ്പോള്‍ കഴിഞ്ഞതല്ലേ ഉള്ളു എന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. അന്നേരം അവരൊക്കെ അറിയുന്നത് ആലിയ ഭട്ടിന്റെയും ഡെലിവറി കഴിഞ്ഞതാണ്. അവള്‍ക്ക് മെലിയാന്‍ പറ്റുമെങ്കില്‍ നിനക്ക് മെലിഞ്ഞാല്‍ എന്താണെന്ന് ചോദിക്കുകയാണ്. പക്ഷെ ഞങ്ങള്‍ കണ്ണൂരുകാര്‍ക്ക് ഏറ്റവും പ്രധാനം ഭക്ഷണമാണ്.
തിന്നാന്‍ വേണ്ടി മാത്രം ജനിച്ച ആളുകളാണ് ഞങ്ങള്‍. കേരളത്തിലെ ആളുകളുമായി നോര്‍ത്ത് ഇന്ത്യയില്‍ ജീവിക്കുന്ന ആളുകളെ താരതമ്യം ചെയ്യരുത്. മാത്രമല്ല ഇപ്പോള്‍ തടി കൂടിയത് കൊണ്ട് വസ്ത്രങ്ങളൊന്നും പാകമാവുന്നില്ല' ഷംന കാസിം പറഞ്ഞു.
ഏപ്രില്‍ നാലാം തീയതിയാണ് ഷംനയ്ക്കും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ഹംദാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ 24 വര്‍ഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായി കിരീടാവകാശിയുടെ പേര് (ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം) തന്റെ കുഞ്ഞിന് ഷാനിദ് നല്‍കുകയായിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
https://www.facebook.com/Malayalivartha