അച്ഛനാണത്രേ അച്ഛന്‍... വര്‍ക്കി പിതാവല്ല; ചെലവിന് കൊടുക്കില്ലെന്ന് നടി ലിസി
പിതാവ് വര്‍ക്കി തന്റെ ആരുമല്ലെന്ന് നടി ലിസി കോടതിയെ അറിയിച്ചു. ഇക്കാര്യം തെളിയിച്ചാല്‍ മാത്രമേ കേസുമായി മുന്നോട്ട് പോകൂ എന്നും അഭിഭാഷകന്‍ മുഖേന അവര്‍ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും വേണമെന്ന് എറണാകുളം കളക്ടര്‍ നിര്‍ദ്ദേശിച്ചു. പുനരന്വേഷണം നടത്താന്‍ ഇരുകൂട്ടരുടെയും സാന്നിധ്യത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം നടന്ന സംഭവം മാധ്യമങ്ങളറിയാതെ രഹസ്യമാക്കിവച്ചിരിക്കുകയാണ്. വര്‍ക്കി തന്റെ പിതാവല്ലെന്നും അതിനാല്‍ ചെലവിന് നല്‍കില്ലെന്നും ലിസി ഉറച്ചു നില്‍ക്കുന്നു.
മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കണമെന്ന നടപടിക്രമത്തില്‍ അഭിഭാഷകനെ നിയോഗിക്കാമെന്ന നിയമപ്രശ്‌നം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സിംഗിള്‍ ബെഞ്ചുകള്‍ വ്യത്യസ്തനിലപാടാണ് സ്വീകരിച്ചത്. അഭിഭാഷകനെ നിയമിക്കാന്‍ സിംഗിള്‍ ബെഞ്ച് ലിസിക്ക് അനുമതി നല്‍കിയിരുന്നു. ആര്‍.ഡി.ഒ ഉത്തരവിട്ടിട്ടും ചെലവിന് നല്‍കാത്തതിനെ തുടര്‍ന്നാണ് വര്‍ക്കി പിതാവ് ചെങ്ങര പഴങ്ങര വര്‍ക്കി വീണ്ടും കോടതിയെ സമീപിച്ചത്.
2007ല്‍ പാര്‍ലമെന്റ് മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി പാസാക്കിയ നിയമപ്രകാരം ലിസിക്ക് അഭിഭാഷകരെ നിയമിക്കാനൊക്കില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. പക്ഷെ, തന്നെ ബാല്യത്തില്‍ നോക്കാത്ത പിതാവിനെ സംരക്ഷിക്കില്ലെന്ന വാശിയിലാണ് ലിസി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha