പുറത്തുപോകുമ്പോള്‍ കുട്ടികളെ കാണാതെ പോകരുത്... പെട്ടെന്ന് തിരിച്ചുവരാമെന്ന് ഉറപ്പു കൊടുത്തു കൊണ്ട് അവര്‍ക്കു മുന്നിലൂടെ തന്നെ പോകണം
അഭിനേത്രിയും അവതാരകയും എന്നതിനപ്പുറം എഴുത്തുകാരിയും മോട്ടിവേഷന്‍ സ്പീക്കറുമൊക്കെയാണ് അശ്വതി ശ്രീകാന്ത്. അമ്മയായതിന് ശേഷം മക്കളെ വളര്‍ത്തുന്നതിനെ കുറിച്ചുള്ള വീഡിയോകളും അശ്വതി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വീട്ടില്‍ കുട്ടികളുള്ളപ്പോള്‍ അമ്മമാര്‍ അവരെ കൂട്ടാതെ പുറത്തുപോകുന്നതിനെ കുറിച്ച് പറയുകയാണ് താരം.
വീട്ടില്‍ നിന്ന് ജോലിക്കോ അത്യാവശ്യകാര്യങ്ങള്‍ക്കോ പുറത്തേക്ക് പോകേണ്ടി വരുമ്പോള്‍ പലപ്പോഴും കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാന്‍ മാതാപിതാക്കള്‍ക്ക് കഴിയാറില്ല. കുഞ്ഞുങ്ങളുടെ പിണക്കവും വഴക്കും കരച്ചിലും വീടു വിട്ടിറങ്ങാന്‍ മടിയായതുകൊണ്ട് അവരെ തത്കാലത്തേക്ക് ഒന്നു മാറ്റിനിര്‍ത്താന്‍ വീട്ടിലെ മറ്റ് അംഗങ്ങളോട് പല മാതാപിതാക്കളും ആവശ്യപ്പെടാറുണ്ട്. ഇപ്പോഴും പല വീടുകളിലെയും പതിവു കാഴ്ചയാണിത്. എന്നാല്‍ ഇത്തരത്തില്‍ കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നും അത് അവരില്‍ അരക്ഷിതബോധം വര്‍ധിപ്പിക്കുമെന്നും തിരിച്ചു വരുമെന്ന് കുട്ടികള്‍ക്ക് ഉറപ്പു കൊടുത്തു കൊണ്ട് അവര്‍ക്കു മുന്നിലൂടെ തന്നെ പോകാനാണ് അശ്വതി പറയുന്നത്.
വീട്ടില്‍ നിന്നും പോകാന്‍ ഇറങ്ങിയ അശ്വതിയ്ക്ക് മുന്നെ, ഇളയമകള്‍ കമല ഇറങ്ങി ഓടി ഡോറിന് അടുത്ത് പോയി നിന്നു. അമ്മ പോകേണ്ട എന്ന ലൈനില്‍. 'അമ്മയ്ക്ക് ജോലിയ്ക്ക് പോകണം, പെട്ടന്ന് തിരിച്ചുവരാം, ഇന്നും കൂടെ പോയിക്കോട്ടെ' എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് സമ്മതിച്ചു. ഇത്തിരി നേരം പോയിട്ട് വാ എന്ന് പറഞ്ഞു. കുഞ്ഞിനോട് സന്തോഷത്തോടെ യാത്ര പറഞ്ഞ് പോകുന്നതാണ് അശ്വതി പങ്കുവച്ച വീഡിയോയിലെ കാഴ്ച.
എന്നാല്‍ മൂത്ത മകള്‍ പദ്മയുടെ കാര്യത്തില്‍ ഇത് തനിക്ക് പാലിക്കാന്‍ കഴിഞ്ഞില്ല, അത് അവളെ ഇന്‍സെക്യുര്‍ ആക്കി എന്ന് അശ്വതി പറയുന്നു. 'ഒളിച്ചും പാത്തുമാണ് വീട്ടില്‍ നിന്ന് ഞാന്‍ പുറത്തു കടന്നിരുന്നത്. കണ്ടാല്‍ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാന്‍ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാന്‍ വീട്ടില്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടാണ്.
അതുകൊണ്ട് പോകാന്‍ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും''''സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോള്‍ അവള്‍ കൂടുതല്‍ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവള്‍ കൂടുതല്‍ ഒട്ടിപ്പിടിച്ചുവെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha