ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.തുളസി ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഗൗരി ഖാന് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്. നിക്ഷേപകരില്‍ നിന്നും ബാങ്കുകളില്‍ നിന്നും 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അതേസമയം, ഇതുവരെ വിഷയത്തില്‍ ഗൗരിഖാന് പ്രതികരണം നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha