ഇവരൊക്കെ ആരെന്നാണ് വിചാരം...മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് രണ്ട് ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും ചോദിച്ചെന്ന് പ്രിയന്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമല ഷാജി. അമലയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 4.1 മില്യന്‍ ഫോളോവേഴ്സ് ആണ് ഉള്ളത്. ഇപ്പോള്‍ അമലയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സംഗീത സംവിധായകനും നടനുമായ പ്രിയന്. മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയ താരം അമല ഷാജി രണ്ടുലക്ഷം രൂപ ചോദിച്ചെന്ന് പ്രിയന് പറയുന്നു. അമലയുടെ ആവശ്യം കേട്ട് താന്‍ ഞെട്ടിപ്പേയെന്നും, ലോകം എന്നത് ഇന്‍സ്റ്റാഗ്രാം അല്ല, എങ്ങോട്ട് തിരിഞ്ഞാലും പണമാണെന്നും പ്രിയന് ഒരു വേദിയില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു. പ്രിയന്റെ വാക്കുകള്‍ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
സിനിമ ചെയ്യുമ്പോള്‍ എവിടെ തൊട്ടാലും പണം ചോദിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് മിനിറ്റ് ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അന്‍പതിനായിരം രൂപയാണ്. നായികയ്ക്കെ ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് അന്‍പതിനായിരം ചോദിക്കുന്നത്. അതും രണ്ട് സെക്കന്‍ഡിന്. കേരളത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി(അമല ഷാജി) ചോദിച്ചത് രണ്ട് ലക്ഷമാണ്. ഞാന്‍ എത്രയെന്ന് എടുത്ത് ചോദിച്ചപ്പോള്‍ മുപ്പത്ത് സെക്കന്‍ഡ് റീല്‍ ആണ് സാര്‍ എന്നാണ് മറുപടി തന്നത്.
ഇത്രയും സമയം ഡാന്‍സ് ചെയ്യാന്‍ രണ്ട് ലക്ഷം രൂപയോ എന്ന് ചോദിച്ചുപോയി. ആ കാശ് എനിക്കൊപ്പം ഉള്ളവര്‍ക്ക് കൊടുത്താന്‍ പകല്‍ മുഴുവന്‍ പണിയെടുക്കും. ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനെ ഫ്ലൈറ്റില്‍ കേറിയിട്ടില്ല. കേട്ടപ്പോള്‍ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം. ലോകം എന്നത് ഇന്‍സ്റ്റാഗ്രാം അല്ല. എങ്ങോട്ട് തിരിഞ്ഞാലും പണമാണ്. പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെയാണ്'', എന്നാണ് പ്രിയന് പറഞ്ഞത്.
https://www.facebook.com/Malayalivartha