നെറികേട് പച്ചയ്ക്ക് വിളിച്ച് കൂവി.. മാഡം പൊങ്ങി ! മദ്യലഹരിയിൽ ദിലീപിന്റെ സകല നിയന്ത്രണവും വിട്ടു.. നടുക്കുന്ന സത്യങ്ങൾ പുറത്ത്... ദുരൂഹതയുടെ ചുരുളുകൾ ഇനിയും ബാക്കി...
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി അടുത്തമാസം എട്ടിലേക്കു മാറ്റിയിരിക്കുകയാണ് . ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ദിലീപ് ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണു ക്രൈംബ്രാഞ്ചിന്റെ പരാതി. അതിനിടെ, കേസുമായി ബന്ധപ്പെട്ടു മെമ്മറി കാര്‍ഡിലെ ഹാഷ്‌വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതു തിരിച്ചടിയാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണു വിചാരണ കോടതിയ്‌ക്കുള്ള നിര്‍ദ്ദേശം. ഹാഷ് വാല്യു അന്വേഷണം കേസില്‍ വഴിത്തിരിവാകുമെന്നാണു പ്രോസിക്യൂഷന്‍ വാദം. കോടതി രേഖകളില്‍ മാറ്റംവരാന്‍ ഇടയായതു പ്രതി ദീലിപിന്റെ സ്വാധീനം മൂലമാണെന്നും കേസന്വേഷണത്തില്‍ പ്രതി ഇടപെട്ടതു ജാമ്യവ്യവസ്‌ഥയുടെ ലംഘനമാണെന്നുമുള്ള വാദം ഹൈക്കോടതി അംഗീകരിച്ചാല്‍, ജാമ്യം റദ്ദാക്കാന്‍ സാധ്യതയേറെയാണെന്ന ആശങ്ക ദിലീപിന്റെ അഭിഭാഷകര്‍ക്കുണ്ട്. പല പ്രധാന സാക്ഷികളും കൂറുമാറിയതു തിരിച്ചടിയാകുമോ എന്നും അവര്‍ ഭയക്കുന്നു. സർക്കാർ അതിശക്തമായി തന്നെ ദിലീപിനെതിരെ തെളിവുകൾ നിരത്തിയാണ് വാദിക്കുന്നത്. കേസിൽ ആദ്യം ഉണ്ടായിരുന്ന പല സാക്ഷികളും കൂറുമാറിയിരുന്നു. ഇതിനൊക്കെ പിന്നിൽ കേസിൽ എട്ടാം പ്രതി ദിലീപ് തന്നെയാണ് എന്നാണ് പ്രോസികൂഷൻ വാദം. കേസിൽ ദിലീപിന് ജാമ്യം നൽകിയപ്പോൾ തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതി വ്യവസ്ഥ വച്ചിരുന്നു. എന്നാൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവു നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവു ലഭിച്ചെനന്നായിരുന്നു ഹർജി. സർക്കാരിന്റെ വാദം തള്ളിയാൽ അത് ദിലീപിന് വലിയൊരു നേട്ടം തന്നെയായിരിക്കും. അതേസമയം അങ്ങനെയല്ല സംഭവിക്കുന്നത് എങ്കിൽ ദിലീപ് വീണ്ടും ജയിലിലേക്ക് പോകാനാണ് സാധ്യത. 3 മാസത്തോളമാണ് ദിലീപ് അന്ന് ജയിലിൽ കിടന്നത്. ആ ഒരു അവസ്ഥയിലേക്ക് വീണ്ടും എത്താത്തതിരിക്കാൻ എന്ത് വില കൊടുത്തതും തന്റെ ജയിൽവാസം ദിലീപ് തടയുക തന്നെ ചെയ്യും.
എന്നാൽ കേസിൽ ഇപ്പോഴും പൂർണമായും ദുരൂഹതകളഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. അതെ ഈ കേസിൽ തെളിയാൻ മാഡം എന്ന വ്യക്തിയുണ്ട്. അത് ആരൊക്കെ ആണെന്ന് പല ചർച്ചകളും കഴിഞ്ഞു. കേസിൽ നടൻ ദിലീപിൻ്റെ പങ്ക് വ്യക്തമായതു മുതൽ പ്രസ്തുത കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേൾക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ലോകത്തിനു വ്യക്തമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിനോട് അനുബന്ധിച്ച് പലതവണ ഈ പേര് ഉയർന്നുവന്നു. ദിലീപുമായി ബന്ധപ്പെട്ട പല സ്ത്രീകളും മാഡം ആണെന്ന തരത്തിൽ സംശയിക്കപ്പെടുകയും ചെയ്തിരുന്നു. മുമ്പ് മാഡം സിനിമാ മേഖലയിൽ നിന്നുള്ളയാളാണെന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം തുടരവേ കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്. എന്നാൽ മാഡത്തിന്റെ പേര് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനിയുടെ കൂട്ടുപ്രതികളില്‍ നിന്നാണ് മാഡത്തിന്റെ പേര് ഫെനിക്ക് കിട്ടിയത്. ആക്രമിക്കാന്‍ വേണ്ടി കാറില്‍ കയറിയപ്പോള്‍ സുനി നടിയോട് മാഡത്തെ കുറിച്ചുപറഞ്ഞിരുന്നുവെന്ന് സംഭവം നടന്നപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാഡത്തിന്റെ ക്വട്ടേഷന്‍ എന്നായിരുന്നു പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് അന്ന് കാര്യമാക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നതാണ്.
അതിനുശേഷം നടിയെ ആക്രമിച്ച കേസ് വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്ന സംവിധായകൻ ബാലചന്ദ്രകുമാറും മാഡത്തെ സംബന്ധിച്ചുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉയർത്തിയിരുന്നത്. സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന വേളയിൽ നടൻ ദിലീപ് മാഡത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയെന്നും സംസാരിക്കുന്നതിനിടയിൽ സ്വന്തം വീട്ടിലേക്ക് തന്നെ ചൂണ്ടി ദിലീപ് മാഡത്തെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാർ പറയുന്നത്. `ഞാനല്ല, ഒരു പെണ്ണാണ് ഇത് അനുഭവിക്കേണ്ടത്. അവരെ രക്ഷിച്ചുരക്ഷിച്ചു കൊണ്ടുപോയിട്ട് ഒടുവിൽ ഞാൻ ശിക്ഷിക്കപ്പെട്ടു´ എന്ന് ദിലീപ് മദ്യലഹരിയിൽ പറഞ്ഞുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും ദിലീപിൻ്റെ ഏറ്റവുമടുത്ത ഒരാൾ തന്നെയായിരിക്കണം മാഡം എന്നുതന്നെയാണ് അന്വേഷണം ആദ്യം പോയത് . ദിലീപ് തൻ്റെ സുഹൃത്ത് ബൈജുവിനോടാണ് മാഡത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്.
ഈ സംഭാഷണം ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്യുകയായിരുന്നു. എന്നാൽ ആ മാഡത്തെ കുറിച്ചുള്ള എല്ലാ ചർച്ചകളും അവസാനിച്ചിരിക്കുകയാണ് . നടിയെ ആക്രമിച്ച ദൃശ്യങ്ങളിലും ഒരു സ്ത്രീ ശബ്ദം വ്യക്തമായിരുന്നു. നടിയെ കാറിൽ വച്ച് പീഡിപ്പിച്ചശേഷം ശേഷം പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയതിന് രണ്ടു പേര്‍ സാക്ഷികളായിരുന്നു. എന്നാൽ ഇവർ കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു. പ്രതി ഭാഗത്തിൻ്റെ ഇടപെടലിലൂടെയാണ് ഇവർ മൊഴി മാറ്റിയതെന്നാണ് ഉയരുന്ന ആരോപണം. അവരുടെ മൊഴി മാറ്റാന്‍ ദിലീപും സംഘവും നടത്തിയ ഇടപാടുകളെ കുറിച്ച് ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയിൽ തെളിവുണ്ട്. ഇക്കാര്യവും ഗൗരവത്തോടെയാണ് അന്വേഷണസംഘം എടുത്തതും. എന്തായാലും കൂടുതൽ വിവരങ്ങൾ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്ത് വരാനുണ്ട് എന്നു തന്നെ പറയാം.
https://www.facebook.com/Malayalivartha