രഞ്ജിനി ഹരിദാസ് ICU വില്‍!! ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പിന്നാലെ സംഭവിച്ചത്... പ്രാര്‍ത്ഥനയോടെ സുഹൃത്തുക്കള്‍
മലയാളത്തിലെ ജനപ്രിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണ രംഗത്ത് പുതിയൊരു പാത തന്നെ വെട്ടിയുണ്ടാക്കിയ താരം. ഒരുപക്ഷെ ടെലിവിഷൻ അവതാരകരിൽ ആദ്യമായി വലിയ താരമൂല്യം ലഭിച്ച അവതാരക രഞ്ജിനി ആയിരിക്കും. മുറി മലയാളവും മംഗ്ലീഷുമൊക്കെയായി കടന്നു വന്ന രഞ്ജിനി തുടക്കത്തില്‍ കുറേ വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി. തന്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെയായി രഞ്ജിനി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് താരത്തെ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ചെറിയ രീതിയിൽ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കിൽ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായി എന്നും രഞ്ജിനി പറയുന്നു.
‘കഴിഞ്ഞ ദിവസം പോലും സുഹൃത്ത് അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടിയ്‌ക്ക് പോയിരുന്നു. എന്നാൽ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയപ്പോഴേ ചികിത്സിക്കേണ്ടിയിരുന്നു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യം. ക്രിസ്മസ് സംഭവബഹുലമായിരുന്നു. പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ ഐസിയു മുറിയിൽ കയറേണ്ടി വരുന്ന അവസ്ഥ അത്ര നല്ലതല്ല. ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ നിലയിൽ എത്തിയിരിക്കുന്നത്. ആഘോഷങ്ങൾക്ക് പിന്നാലെ മാത്രം പോയതിനാലാണ് ഇങ്ങനെ സംഭവിച്ചത്. കുറച്ചു ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്നും രഞ്ജിനി കുറിച്ചു.
https://www.facebook.com/Malayalivartha