എടാ കണ്ണാ വാടായെന്ന് വിളിച്ചാണ് ഞാൻ അഭിരാമിയെ സ്വീകരിച്ചത്...' 'അവൾ നേരെ വന്ന് ചേട്ടായെന്ന് വിളിച്ച് എന്നെ കെട്ടിപിടിച്ചു... അഭിരാമി ഇപ്പോഴും എന്റെ അനിയത്തിക്കുട്ടിയാണ്... അവളിപ്പോൾ എന്നെ കുറിച്ച് എന്തോ ഇട്ടിരിക്കുകയാണ്... തുറന്നു പറഞ്ഞു ബാല!!!
ഗായിക അമൃത സുരേഷ്-നടൻ ബാല കുടുംബപ്രശ്നങ്ങൾ ഇപ്പോഴും സാക്കോഷ്യൽ മീഡിയയിൽ ഒരു ചർച്ച വിഷയമാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും മകൾ ജനിച്ച് വൈകാതെ വേർപിരിയുകയായിരുന്നു. പിന്നീട് വിവാഹമോചനത്തിന് അപേക്ഷിച്ച് ബന്ധം വേർപ്പെടുത്തി. കുട്ടി മൈനറായതുകൊണ്ട് തന്നെ ഇരുവരുടെയും ഏക മകൾ അവന്തികയുടെ സംരക്ഷണ ചുമതല അമൃതയ്ക്കായിരുന്നു. തുടക്കത്തിൽ ബാലയ്ക്ക് മകളെ കാണാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകളെ കാണാൻ ബാലയ്ക്ക് സാധിക്കാറില്ല. കോടതി ഉത്തരവുണ്ടായിട്ടും മകളെ കാണാൻ അമൃതയും കുടുംബവും അനുവദിക്കുന്നില്ലെന്നാണ് ബാല എപ്പോഴും പരാതിപ്പെടാറുള്ളത്. ഏറെ നാളുകൾക്കുശേഷം മാസങ്ങൾക്ക് മുമ്പ് ആശുപത്രി കിടക്കയിൽ വെച്ചാണ് ബാല മകളെ കണ്ടത്. കരൾ രോഗം മൂർച്ഛിച്ച് ബാല അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മകളെ കാണാനുള്ള അതിയായ ആഗ്രഹം ആശുപത്രി കിടക്കയിൽ വെച്ച് താരം പ്രകടിപ്പിച്ചപ്പോൾ സിനിമാക്കാർ അടക്കം ഇടപെട്ടാണ് മകളെ കൊണ്ടുവന്ന് ബാലയെ കാണിച്ചത്. അതിനുശേഷം ബാലയ്ക്ക് മകളെ കാണിച്ചിട്ടില്ല.
ബാലയുമായി വേർപിരിഞ്ഞശേഷം അമൃത വർഷങ്ങളോളം സിംഗിൾ ലൈഫ് നയിക്കുകയായിരുന്നു. ശേഷം ഒരു വർഷം മുമ്പാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത പ്രണയത്തിലായത്. എന്നാൽ അമൃതയും ഗോപി സുന്ദറും തമ്മിൽ ഇപ്പോൾ അത്തരമൊരു ബന്ധമില്ലെന്നാണ് റിപ്പോർട്ട്. രണ്ടുപേരും രണ്ട് വഴിക്ക് സംഗീതയാത്ര നടത്തുകയാണ് ഇപ്പോൾ. അമൃതയും ബാലയും എന്തുകൊണ്ടാണ് വേർപിരിഞ്ഞത് എന്നത് സംബന്ധിച്ച് ഇരുവരും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നില്ല. ആദ്യമായി കഴിഞ്ഞ ദിവസം ബാല വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നു. താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയതിനെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. അതോടെ അമൃതയ്ക്കും കുടുംബത്തിനും എതിരെ സൈബർ ആക്രമണം കൂടി. സംഭവം വലിയ ചർച്ചയായെങ്കിലും അമൃത പ്രതികരിച്ചില്ല. പക്ഷെ അമൃതയ്ക്കും കുഞ്ഞിനും വേണ്ടി പ്രതികരിച്ച് എത്തിയത് സഹോദരി അഭിരാമി സുരേഷായിരുന്നു.
ബാലയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ തന്‍റെ സഹോദരിയും കുടുംബവും അനുഭവിക്കുന്ന അധിക്ഷേപങ്ങളെയും മാനസിക സംര്‍ഷങ്ങളെയും കുറിച്ച് അഭിരാമി കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. ബാലയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും നിരവധി യുട്യൂബ് ചാനലുകളും വാര്‍ത്തകള്‍ നല്‍കി. ഇതിനെയും അഭിരാമി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 'വിവാഹമോചനത്തിന്‍റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളുടെ പ്രത്യേക ദിവസങ്ങളൊക്കെ ഇങ്ങനെ നശിപ്പിക്കുകയാണ്. എന്‍റെ സഹോദരിയെ മൂന്നാംകിടക്കാരിയാക്കുന്ന പ്രവൃത്തിയാണ് ഇവര്‍ ചെയ്യുന്നത്. 18 വയസിൽ നടന്ന വിവാഹത്തില്‍ നിന്ന് മോചനം നേടിയ ശേഷം സഹോദരിക്കും കുടുംബത്തിനുണ്ടായ പ്രശ്നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആൾക്കെന്തറിയാം.' 'ഒരുപാട് നാളുകള്‍ മൗനം പാലിച്ചു. അച്ഛന്‍റെ മരണശേഷവും തുടരുന്ന ഈ വേട്ടയാടല്‍ വേദനിപ്പിക്കുന്നു', എന്നാണ് അഭിരാമി കുറിച്ചത്. ഇപ്പോഴിതാ അഭിരാമിയുടെ സോഷ്യൽമീഡിയ പോസ്റ്റിനെ കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഭിരാമിയെ കുറിച്ച് ബാല സംസാരിച്ചത്. എടാ കണ്ണാ വാടായെന്ന് വിളിച്ചാണ് അവസാനമായി കണ്ടപ്പോഴും താൻ അഭിരാമിയെ സ്വീകരിച്ചത് എന്നാണ് ബാല പറഞ്ഞത്. 'ഞാൻ ആ കുടുംബത്തിലെ വേറെ ആരുടെ എങ്കിലും പേരെടുത്ത് ഇതുവരെ സംസാരിച്ചിട്ടുണ്ടോ?. ഇന്ന് കുടുംബത്തിലെ ഒരാളുടെ പേര് ഞാൻ ഒന്ന് ഉപയോഗിക്കുകയാണ്. അഭിരാമി സുരേഷിന്റെ പേര് ഞാൻ ഇന്നേവരെ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ. എന്തെങ്കിലും കുറ്റം ഞാൻ പറഞ്ഞിട്ടുണ്ടോ?. അവസാനം ഞങ്ങൾ പിരിയാൻ നേരം ഈ വീടിന്റെ (ബാലയുടെ വീട്) വാതിക്കൽ വെച്ചാണ്. എടാ കണ്ണാ വാടായെന്ന് വിളിച്ചാണ് ഞാൻ അഭിരാമിയെ സ്വീകരിച്ചത്.' 'അവൾ നേരെ വന്ന് ചേട്ടായെന്ന് വിളിച്ച് എന്നെ കെട്ടിപിടിച്ചു. അഭിരാമി ഇപ്പോഴും എന്റെ അനിയത്തിക്കുട്ടിയാണ്. അവളുടെ നെറ്റിയിൽ ഉമ്മവെച്ച് നന്നായിരിക്കട്ടെയെന്ന് ഞാൻ പറയുകയും ചെയ്തു. അവളിപ്പോൾ എന്നെ കുറിച്ച് എന്തോ ഇട്ടിരിക്കുകയാണ്. ജീവിച്ച് പൊക്കോട്ടെയെന്ന്... ഓക്കെ ജീവിച്ച് പോക്കോട്ടെ... ഞാനും ജീവിച്ച് പോട്ടെ. നിയമം പാലിച്ചാൽ രണ്ട് കൂട്ടർക്കും സന്തോഷമായി ജീവിക്കാമല്ലോ', എന്നാണ് ബാല പറഞ്ഞത്.
https://www.facebook.com/Malayalivartha