ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു.... പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം, 72 വയസ് ആയിരുന്നു
നാടക ഗായകനും നടനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി അന്തരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 72 വയസ് ആയിരുന്നു.
എം ജി സോമന്‍, ബ്രഹ്മാനന്ദന്‍ എന്നിവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍ പിള്ളയുടെ കായംകുളം കേരളാ തിയേറ്റേഴ്‌സിലൂടെയാണ് ബെന്നി നാടക രംഗത്തെത്തിയത്.
പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്‌സ്, കായംകുളം പീപ്പിള്‍ തിയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സല്‍ എന്നീ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
അഞ്ഞൂറോളം നാടക ഗാനങ്ങള്‍ക്കും ക്രിസ്തീയ ഭക്തി ഗാനങ്ങളുള്‍പ്പെടെ നിരവധി ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ പൂങ്കാവില്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്ജയിന്‍ ദമ്പതിമാരുടെ മകനായി ജനിച്ച ഇദ്ദേഹത്തിന്റെ യഥാര്‍ഥപേര് ബെന്നി ഫെര്‍ണാണ്ടസ് എന്നാണ്. കാഥികന്‍ വി. സാംബശിവന്റെ സംഘത്തിലെ ഹാര്‍മോണിസ്റ്റ് ആയിരുന്നു. എം.എസ്. ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കായംകുളം കേരള തിയേറ്റേഴ്‌സിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള പ്രവേശനം. തുടര്‍ന്ന് കായംകുളം പീപ്പിള്‍ തിയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സല്‍, ആലപ്പി തിയേറ്റേഴ്‌സ് തുടങ്ങിയവയുടെ ഭാഗമായി മാറിയിരുന്നു.
1996ല്‍ നാടകം കഴിഞ്ഞ് വരവെ നാടകവണ്ടി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബെന്നിക്ക് കാല് നഷ്ടപ്പെട്ടിരുന്നു. അപകടത്തില്‍ ഇടതുകാലിന് മുട്ടിന് താഴേക്ക് മുറിച്ചുമാറ്റേണ്ടി വന്നതോടെ നാടകരംഗത്തുനിന്ന് പിന്മാറിയ ബെന്നി, ഭക്തിഗാനരംഗത്തേക്ക് ശ്രദ്ധ പതിപ്പിച്ചു.
"
https://www.facebook.com/Malayalivartha