എനിക്ക് നല്ല വിശ്വാസമുള്ള ഒരിടമാണ് കൃപാസനം... എന്റെ ജീവിതത്തില്‍ അവിടെ പ്രാര്‍ത്ഥിച്ച് ഒരുപാട് അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്
വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശ അരവിന്ദ്. ഫ്രൈഡെ, അന്നയും റസൂലും, വേഗം, കുമ്പസാരം, പുള്ളിക്കാരന്‍ സ്റ്റാറ, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളില്‍ ആശ അഭിനയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ അവതാരികയായും ടിവി സീരിയലുകളിലും സജീവമാണ് ആശ. ഇപ്പോഴിതാ കൃപാസനത്തെ കുറിച്ച് ആശ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. താന്‍ കൃപാസനത്തിന്റെ ഭക്തയാണെന്നും അതുമൂലം തന്റെ ജീവിതത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.
ആശ അരവിന്ദിന്റെ വാക്കുകള്‍
പതിനെട്ട് വര്‍ഷമായി ഒമാനിലാണ്. മോളുടെ പഠിത്തം കാരണമിപ്പോള്‍ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാല്‍ ഒമാനിലേക്ക് പോകും. ഈ പോയി വരവൊക്കെ നല്ല ബുദ്ധിമുട്ടാണ്. അല്ലാത്ത സമയത്ത് മോള്‍ക്ക് സ്‌കൂള്‍ ഉള്ളതുകൊണ്ട് നല്ല തിരക്കായിരിക്കും. ഞാന്‍ മുമ്പ് ജോലി ചെയ്യുന്നുണ്ടായിരുന്നു... ഇപ്പോഴില്ല. രണ്ട് മൂന്ന് സിനിമ ഇറങ്ങാനുണ്ട്. ഡോ.ഗംഗാധരന്‍ സാറിന്റെ ഒരു ബയോപിക് ഇറങ്ങാനുണ്ട്. ഫീനിക്സ് ഇറങ്ങി.
ന്യൂയറായിട്ട് കുറച്ചുകൂടി ഡിസിപ്ലിനായിട്ട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. അല്ലാതെ പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഒന്നും ഇല്ല. ഞാന്‍ വളരെ ഹോംലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും നാളും ഡിസിപ്ലിനൊക്കെ ഉണ്ടായിരുന്നു. എന്നാലും കൃത്യസമയത്ത് എഴുന്നേല്‍ക്കണം എല്ലാ വര്‍ക്കുകളും ചെയ്യണം അങ്ങിനെ ഒരു ഡിസിപ്ലിനാണ് ഉണ്ടാക്കേണ്ടത്. പിന്നെ എല്ലാവര്‍ക്കും നന്മ വരാന്‍ പ്രാര്‍ത്ഥിക്കും. അതാണ് മെയിന്‍.
ഞാന്‍ ഭയങ്കര ദൈവ വിശ്വാസിയാണ്. മദര്‍ മേരിയാണ് ഇഷ്ടപ്പെട്ട ദൈവം. പള്ളിയില്‍ പോകാറുണ്ട് ഞാന്‍. കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാന്‍. എനിക്ക് നല്ല വിശ്വാസമാണ്. എനിക്ക് നല്ലതാണെന്ന് തോന്നി. ഞാന്‍ അവിടുത്തെ ഒരാളെപോലെയാണ് അവിടെ ചെല്ലുമ്പോള്‍. എന്റെ ജീവിതത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഏറ്റവും വലിയ അത്ഭുതം പ്രളയശേഷം ജലകന്യക എന്ന സിനിമയാണ്. അത് എനിക്ക് അവിടെ പ്രാര്‍ത്ഥിച്ച് കിട്ടിയതാണ്.
ആ സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് ഒരുപാട് സാമ്യമുണ്ട്. അത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഞാന്‍ പണ്ടേ സ്പിരിച്ച്വലി സ്ട്രോങ്ങായ ആളാണ്. ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. ഞാന്‍ ഇതിന്റെ കൂടെ യോഗയൊക്കെ ചെയ്യാറുണ്ട്. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയുന്നുണ്ട്' ആശ അരവിന്ദ് പറയുന്നു.
https://www.facebook.com/Malayalivartha