അമ്മ നടിമാര്‍ തമ്മിലുടക്കി; ഒരമ്മ മറ്റേ അമ്മയുടെ മാറ് കടിച്ചുപറിച്ചു
മലയാള സിനിമയിലെ രണ്ട് അമ്മ നടിമാര്‍ തമ്മില്‍ ഹോട്ടലില്‍ അടിപിടി കൂടി. ഇതിനിടെ പേരിന്റെ കൂടെ അമ്മയെന്നുകൂടി ചേര്‍ത്ത നടി മറ്റേയാളുടെ മാറ് കടിച്ചുപറിച്ചു. കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനാണ് രണ്ടുപേരും കലൂരിലെ ഹോട്ടലില്‍ താമസിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാന്‍ പ്രൊഡക്ഷന്‍ വണ്ടി കാത്ത് റൂമില്‍ ഇരിക്കുകയായിരുന്നു ഒരു നടി. എന്നാല്‍ വണ്ടി വന്നപ്പോള്‍ മറ്റേ നടി വണ്ടിയില്‍ കയറി അമ്പലത്തില്‍ പോയി. അമ്പലത്തില്‍ പോയ അമ്മ നടി തിരികെ റൂമിലെത്തി വാതില്‍ തുറന്നപ്പോഴാണ് മേളം തുടങ്ങിയതെന്ന് തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്നവര്‍ പറയുന്നു.
ഇരുവരും തമ്മില്‍ ആദ്യം വാക്ക് തര്‍ക്കവും പിന്നെ ചീത്തവിളിയുമായി. വര്‍ഷങ്ങളായി അമ്മവേഷം ചെയ്യുന്ന താരമാണ് ചീത്തവിളിയില്‍ മുന്നിട്ടു നിന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ ശൈലിയിലുള്ള തെറികള്‍ വരെ അവര്‍ വിളിച്ചു. അമ്പലത്തില്‍ നിന്നും വന്നതിനാല്‍ കേട്ടു നിന്ന നടി ആദ്യം ക്ഷമിച്ചു. ചേച്ചീ പറ്റിപ്പോയി മനപൂര്‍വമല്ലെന്ന് പറഞ്ഞു. തൊട്ടടുത്ത മുറിയിലെ താരങ്ങള്‍ വന്നപ്പോഴും അവര്‍ ഇക്കാര്യം വിശദീകരിച്ചു. എന്നാല്‍ അതിലെങ്ങും വഴക്ക് അവസാനിച്ചില്ല. ഭര്‍ത്താവിനെയും വീട്ടുകാരെയും അസഭ്യം പറയാന്‍ തുടങ്ങിയതോടെ അമ്പലത്തില്‍ പോയകാര്യമൊക്കെ മറന്നു. കരണത്തിന് നോക്കി നല്ല രണ്ട് പെട കൊടുത്തു. ഉന്തും തള്ളുമായി.
അതോടെ ഹോട്ടലിലുള്ള പലരും അവിടേക്ക് വന്നു. അടി മൂത്തപ്പോള്‍ പേരിന്റെ കൂടെ അമ്മയുള്ള നടി മറ്റേ നടിയുടെ ഇടത്തേ മാറ് കടിച്ചുപറിച്ചു. അതോടെ ഓടിക്കൂടിയവരില്‍ പലരും ചിരിച്ചുകൊണ്ട് ഓടി. അതിനിടയില്‍ കടികൊണ്ട അമ്മയും വലിഞ്ഞു. കാര്യമായ പരിക്കില്ലെന്നാണ് അറിയുന്നത്. പിറ്റേദിവസം മുതല്‍ ഇരുവരും ലൊക്കേഷനിലെത്തുമ്പോള്‍ ലൈറ്റ്‌ബോയ്‌സ് അടക്കമുള്ളവര്‍ അടക്കം പറയാന്‍ തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha