ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ യുവാവിനെതിരെ പരാതി നല്‍കി ആര്യ
അവാതരാകയായും കോമഡി ഷോകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ആര്യ ബിഗ് ബോസ് ഷോയിലുടെയും ആര്യക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കാഞ്ചീവരം എന്ന സാരി ബ്രാന്‍ഡും താരത്തിനുണ്ട്. ഇപ്പോള്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. കമ്പനി നമ്പരിലേക്ക് വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ യുവാവിനെതിരെ പരാതി നല്‍കിയ വിവരം ആര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും യുട്യൂബ് ചാനലിലും പങ്കുവച്ചത്. ഇന്റനെറ്റ് കാളാണ് യുവാവ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചതെന്നും ഇയാളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ആര്യ വീഡിയോയില്‍ വിശദീകരിച്ചു.
അയാള്‍ കമ്പനിയുടെ ഒഫിഷ്യല്‍ നമ്പരിലേക്ക് വിളിച്ച് ആര്യയെ കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുമോ എന്നാണ് ആദ്യം ചോദിച്ചത്. ഒരു പ്രോജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞ അയാളുടെ സംഭാഷണം പെട്ടെന്ന് അശ്ലീലത്തിലേക്ക് മാറുകയായിരുന്നു. ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിച്ചത്. നിങ്ങള്‍ തിരുവനന്തപുരത്താണോ എന്ന് യുവാവ് ചോദിക്കുന്നു. കാസര്‍കോട് ആണെന്ന് യുവതി മറുപചി പറയുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ എന്നും അയാള്‍ പറയുന്നുണ്ട്.
പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും വീഡിയോയിലുണ്ട്. അശ്ലീല സംഭാഷണം തുടരുന്ന .യുവാവ് താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നതെന്നും പറയുന്നു. പിന്നീട് ഈ വീഡിയോയും ഫോണ്‍ നമ്പരും ഉള്‍പ്പെടെ കാണിച്ച് തൃക്കാക്കാര പൊലീസില്‍ പരാതി നല്‍കിയെന്നു പൊലീസ് സംഭവത്തില്‍ കേസെടുത്തുവെന്നും ആര്യ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha