Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...


ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കള്ളന്മാരെ തേടി പോലീസ്... ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്.. ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്...


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം

രേണു നിധിപോലെ സൂക്ഷിച്ച് ആ ബാഗ്!!! ഷര്‍ട്ടിന്‍റെ കൈമടക്ക് പോലും മാറ്റിയിട്ടില്ല... ഇതിലെല്ലാം സുധിച്ചേട്ടന്‍റെ മണമുണ്ട്... ഈയൊരു സ്മെല്‍ ജീവിത കാലം മുഴുവന്‍ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.. രേണുവിന്റെ ആ ആഗ്രഹം നിറവേറ്റാൻ ലക്ഷ്മി നക്ഷത്രയുടെ ഉറപ്പ് ! ആ കുടുംബത്തെ വിറ്റ് കാശാക്കുകയാണോയെന്ന് സോഷ്യൽമീഡിയ...

13 JANUARY 2024 01:07 PM IST
മലയാളി വാര്‍ത്ത

നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി ഏവരെയും വിട്ടുപിരിഞ്ഞിട്ട് ആറ് മാസം പിന്നിട്ടു കഴിഞ്ഞു. ഇന്നും അദ്ദേഹത്തിന്‍റെ വിയോഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ജീവിതം ഒരു കരയില്‍ എത്തിക്കുന്നതിന് മുന്നെ തന്നെ വിട്ടുപിരിഞ്ഞ സുധിയുടെ ഓര്‍മകളുമായി കഴിഞ്ഞ് കൂടുകയാണ് രേണു. മക്കള്‍ക്ക് വേണ്ടി ജീവിതത്തിലേറ്റ ഏറ്റവും വലിയ ആഘാതത്തില്‍ നിന്നും രേണു മുന്നേറി വരികയാണ്. സുധി ഒപ്പമില്ലാത്ത ആദ്യത്തെ ക്രിസ്മസും ന്യൂഇയറുമാണ് രേണുവിനും മക്കൾക്കും കടന്നുപോയത്. പക്ഷെ അവരെ ആ വിശേഷ ദിവസം ഒറ്റയ്ക്കിരുന്ന് ദുഖിക്കാൻ വിടാതെ ഒപ്പം ചേർത്ത് പിടിച്ച് സന്തോഷിപ്പിക്കാൻ ആദ്യം ഓടി എത്തിയത് ലക്ഷ്മി നക്ഷത്രയാണ്. മരിക്കും വരെ തന്റെ കുഞ്ഞുപെങ്ങളെപ്പോലെയാണ് സുധി ലക്ഷ്മി നക്ഷത്രയെ കൊണ്ടുനടന്നിരുന്നത്. ചിന്നുവെന്ന് ലക്ഷ്മിയെ തികച്ച് വിളിക്കാറില്ലായിരുന്നു. സുധിയുടെ വേർപാടിനുശേഷം രേണുവിനും മക്കൾക്കും ആ സ്നേ ഹം തിരികെ കൊടുക്കുന്നുണ്ട് ലക്ഷ്മി. സുധിയില്ലാത്ത ആദ്യത്തെ ക്രിസ്മസാണ് രേണുവിനും മക്കൾക്കുമെന്ന് മനസിലാക്കി വസ്ത്രങ്ങളും റിതുലിന് കളിക്കാൻ ഒരു കാർ നിറയെ കളിപ്പാട്ടങ്ങളും മൂത്തവൻ കിച്ചുവിന് കേക്കുമെല്ലാമായാണ് ലക്ഷ്മി എത്തിയത്.

 

 

കൊല്ലം സുധിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിക്കാൻ പോയതിന്റെ വീഡിയോ മൂന്ന് വീഡിയോകളാക്കിയാണ് ലക്ഷ്മി സ്വന്തം യു‍ട്യൂബ് ചാനലിൽ പങ്കിട്ടത്. അവയെല്ലാം വൈറലായി ട്രെന്റിങിൽ കയറുകയും ചെയ്തിരുന്നു. രണ്ട് വീഡിയോ പുറത്തിറങ്ങിയപ്പോഴേക്കും ഒരു വിഭാഗം ആളുകൾ ലക്ഷ്മിയെ വിമർശിച്ച് എത്തിയിരുന്നു. 5000 രൂപയുടെ ഗിഫ്റ്റ് 50000 രൂപ ലാഭം.. ബിസിനസ് അറിയാം ലക്ഷ്മിക്ക്... പിന്നെ ഇത് ഒരു കഥ അല്ലിത് ജീവിതം ആയിപ്പോയി എന്നാണ് ചിലർ വിമർശിച്ചത്. ആവശ്യമില്ലാതെ ഇടയ്ക്കിടെ ദുഖം നിറഞ്ഞ ബിജിഎം കയറ്റി സുധിയുടെ ഫോട്ടോ കാണിച്ചതിനെയും ചിലർ വിമർശിച്ചിരുന്നു. ലക്ഷ്മിയുടെ വീഡിയോ ഓവറായിരുന്നുവെന്നും ആ കുടുംബത്തെ വിറ്റ് കാശാക്കുകയാണോയെന്നും വിമർശനം വന്നിരുന്നു. എന്നാൽ ചിലർ ലക്ഷ്മിയെ അനുകൂലിച്ചുമെത്തി. രേണുവിന്റെയും മക്കളുടെയും മനസറിയുന്നവളാണ് ലക്ഷ്മി എന്നാണ് അനുകൂലിക്കുന്നവർ കുറിച്ചത്. അതേസമയം വിമർശനങ്ങൾ നിറയുമ്പോൾ കൊല്ലം സുധിയുടെ വീട്ടിൽ പോയതിന്റെ അവസാന ഭാഗം ഉൾക്കൊള്ളിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ കുടുംബത്തിനായി പണിയുന്ന പുതിയ വീടിന്റെ വിശേഷങ്ങൾ അടക്കം ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. സുധിയുടെ കുടുംബത്തിനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് പണി നടന്നുകൊണ്ടിരിയ്ക്കുന്ന വീട്ടിലേക്കും ശേഷം അവരെ കൂട്ടി ഭക്ഷണം കഴിക്കാന്‍ പുറത്തേക്കും ലക്ഷ്മി നക്ഷത്ര പോകുന്നത് പുതിയ വീഡിയോയിൽ കാണാം. അടുത്തിടെ യുകെയില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സുധിയുടെ കുടുംബത്തിനായി ഒരു തുക കൊടുത്തുവിട്ടിരുന്നു. അത് നേരിട്ട് ലക്ഷ്മി രേണുവിനും കിച്ചുവിനും കൈമാറി. കേരള ഹോം ഡിസൈൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളും ഫ്ലവേഴ്സ് ചാനലും എല്ലാം ചേർന്നാണ് സുധിക്ക് സൗജന്യമായി വീട് വെച്ചുനൽകുന്നത്. 'ആറ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും എന്നാണ് പറഞ്ഞിരുന്നത്.' 'ഇപ്പോള്‍ നാല് മാസമായി. ചുമരൊക്കെ പണിതു. ഇനി വെറും രണ്ട് മാസം മാത്രം.

 

 

അപ്പോഴേക്കും വീട്ടില്‍ കയറി താമസിക്കാന്‍ കഴിയും എന്നാണ് പറയുന്നത്. ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്. വാടക കൊടുക്കാനുള്ള കാശ് ഇല്ലാത്തതിനാല്‍ ഷോ ഡയരക്ടര്‍ അനൂപ് ഇടപെട്ട് സ്റ്റാര്‍മാജിക് ഷോയുടെ ആരാധകരാണ് അത് കൊടുക്കുന്നത്', എന്നാണ് രേണു വീഡിയോയിൽ പറഞ്ഞത്. നിലവിൽ ഡിസിഎ പഠിക്കുകയാണ് രേണു. സ്വന്തമായൊരു ജോലിയാണ് തനിക്കിനി വേണ്ടതെന്നും ഇവർ പറയുന്നുണ്ട്. വിധി സുധിച്ചേട്ടനെ കൊണ്ടുപോയി. പക്ഷേ ചേട്ടൻ ഞങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. ഞങ്ങൾ എവിടെയാണോ അവിടെ തന്നെയുണ്ട്. ജോലി സർക്കാർ ഓഫർ ചെയ്തിട്ടുണ്ട്. അതിന്റെ പേപ്പർ വർക്കുകൾ നടക്കുകയാണ്. എവിടേലും ഒരു ജോലി കിട്ടുമെന്ന ആത്മവിശ്വാസവും രേണു പ്രകടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ കമന്റുകളെ കുറിച്ചും രേണു പറയുന്നു.

ആദ്യമൊക്കെ ഇത്തരം കമന്റുകൾ കാണുമ്പോൾ വിഷമം തോന്നുമായിരുന്നു. ഇപ്പോൾ ഒന്നും തോന്നില്ല. സുധിച്ചേട്ടന് എന്നെ അറിയാമല്ലോ. എന്റെ മക്കൾക്കും അറിയാവുന്നവർക്കും എന്നെ അറിയാം. പറയുന്നവർ പറഞ്ഞോണ്ടേയിരിക്കുമെന്നും രേണു പറഞ്ഞു. കൊല്ലം സുധി അവസാനമായി ഉപയോഗിച്ച ബാഗും വസ്ത്രങ്ങളും രേണു ലക്ഷ്മിയെ കാണുക്കുന്നുണ്ട്. സുധിച്ചേട്ടന്‍റെ ബാഗാണിത്. അദ്ദേഹം അവസാനമായി കൊണ്ടുപോയ ബാഗാ ഇത്. ഇതിനകത്ത് എന്നതാന്ന് അറിയാമോ. ഏട്ടന്‍ ലാസ്റ്റ് ഇട്ടോണ്ട് പോയ തുണികളാണ്. അപകടനം നടന്നതിന്‍റെ അന്ന്. ഷര്‍ട്ടിന്‍റെ കൈമടക്ക് പോലും മാറ്റിയിട്ടില്ല. ഇതിലെല്ലാം സുധിച്ചേട്ടന്‍റെ മണമുണ്ട്. ഈയൊരു സ്മെല്‍ ജീവിത കാലം മുഴുവന്‍ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മരിച്ചവരുടെ മണം എടുത്ത് പ്രെ‍ഫ്യൂം ഉണ്ടാക്കുമെന്ന് ഞാന്‍ യുട്യൂബില്‍ കണ്ടിരുന്നു. അതെങ്ങനെയെങ്കിലും മോളെനിക്ക് സാധിപ്പിച്ച് തരണമെന്നും രേണു ആവശ്യപ്പെട്ടു. തന്നെക്കൊണ്ട് പറ്റാവുന്നത്ര ശ്രമിക്കുമെന്നാണ് ലക്ഷ്മി നക്ഷത്ര ഉറപ്പ് നല്‍കിയത്. രേണവിനും മക്കൾക്കും കൂട്ടായി രേണുവിന്റെ മാതാപിതാക്കളും ഒപ്പമുണ്ട്. താന്‍ ഈ ചെയ്യുന്നതെല്ലാം വീഡിയോയാക്കി ഇങ്ങനെ കാണിക്കുന്നത് ഇതുകണ്ട് ആര്‍ക്കെങ്കിലും ഈ കുടുംബത്തെ സഹായിക്കാന്‍ തോന്നുന്നുവെങ്കില്‍ ഒരു പ്രചോദനം ആയിക്കോട്ടെയെന്ന് കരുതിയാണെന്നും ലക്ഷ്മി നക്ഷത്ര പുതിയ വീഡിയോയിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ച് ടണ്‍ മയക്കുമരുന്ന് പിടികൂടി  (1 minute ago)

ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ... അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന് തോല്‍പിച്ചു  (21 minutes ago)

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്; നവംബര്‍ 26 ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കുക  (23 minutes ago)

ISRAEL വെടിനിർത്തൽ കരാർ വളരെ അടുത്ത്  (33 minutes ago)

ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും കവിയും ചിത്രകാരനുമായ ബ്രെയ്റ്റന്‍ ബ്രെയ്റ്റന്‍ബാക്ക് അന്തരിച്ചു...  (38 minutes ago)

KOCHI പരിചയക്കാരനടക്കം രണ്ടുപേർ പിടിയിൽ  (40 minutes ago)

KANNUR മോഷ്ടിച്ചത് വീട്ടുകാര്‍ യാത്രപോയ വേളയില്‍  (44 minutes ago)

അമ്മുവിന്റെ വിധി എഴുതിയത്ത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍  (1 hour ago)

ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍...വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ച നിലയില്‍  (2 hours ago)

ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്... പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

എ ആർ റഹ്മാനെ തൊട്ടുപോകരുത്ത്...!തുറന്നടിച്ച് സൈറ ഭാനു ഓഡിയോ പുറത്ത്..!  (2 hours ago)

സന്ദര്‍ശക പ്രവാഹം.... തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി....  (2 hours ago)

കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അവസരം  (3 hours ago)

Malayali Vartha Recommends